Header Ads

  • Breaking News

    മുല്ലപ്പെരിയാറിലെ 10 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു: അർദ്ധരാത്രി വീടുകളിൽ വെള്ളം കയറി

    മുല്ലപ്പെരിയാര്‍:  ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ ഉയര്‍ത്തി. ജലനിരപ്പ് 142 അടി എത്തിയതോടെയാണ് പത്ത് സ്പില്‍വേ ഷട്ടറുകള്‍ അറുപത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. ആദ്യത്തെ എട്ട് ഷട്ടറുകളും പുലർച്ചെ 2.30 ഓടെ ഉയർത്തിയിരുന്നു. രണ്ട് ഷട്ടറുകൾ കൂടി തുറന്നത് പുലർച്ചെ 3.30നാണ്. സെക്കൻഡിൽ 8000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം ഷട്ടറുകള്‍ ഒരുമിച്ച് തുറക്കുന്നത്. ഇതേ തുടര്‍ന്ന് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.

    കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ രാത്രി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നു സമീപ പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഇന്നും വള്ളക്കടവിലെ വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പ് നല്‍കാനെത്തിയ വാഹനം തടഞ്ഞിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.പെരിയാറിന്റെ തീരത്തുള്ള പല വീടുകളിലും രാത്രി വെള്ളം കയറി.

    മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വണ്ടിപ്പെരിയാർ, വള്ളക്കടവ് ഭാഗങ്ങളിലെ വീടുകളിലാണ് പ്രധാനമായും വെള്ളം കയറിയത്. വള്ളക്കടവിൽ നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഷട്ടർ ഉയർത്തരുതെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ചാണ് തമിഴ്‌നാട് ഷട്ടർ ഉയർത്തിയിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad