ബം​ഗ​ളൂ​രി​ൽ നി​ന്ന് അമ്പല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 20 ​കാ​രി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം
Type Here to Get Search Results !

ബം​ഗ​ളൂ​രി​ൽ നി​ന്ന് അമ്പല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 20 ​കാ​രി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മംക​ണ്ണൂ​ർ: 

അമ്പല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി​യെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ണ്ണൂ​രി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​റ്റൊ​രാ​ൾ ഒ​ളി​വി​ൽ പോ​യി. ക​ണ്ണൂ​ർ സി​റ്റി മ​ര​ക്കാ​ർ ക​ണ്ടി സ്വ​ദേ​ശി​യാ​യ ഷാ​ഹി​ദി (21) നെ​യാ​ണ് എ​ട​ക്കാ​ട് സി​ഐ മ​ഹേ​ഷ് ക​ണ്ട​മ്പേത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.


കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പൊ​തു​വാ​ച്ചേ​രി സ്വ​ദേ​ശി​യാ​യ മു​നീ​റാ​ണ് ഒ​ളി​വി​ൽ പോ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ ത​ന്ന​ട​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യും പ്ര​തി​ക​ളും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് യു​വ​തി ഇ​രു​വ​രെ​യും പ​രി​ച​യ​പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് മൂ​ന്ന് പേ​രും ചേ​ർ​ന്ന് ക​ണ്ണൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു.


ത​ന്ന​ട​യി​ൽ വ​ച്ച് പ്ര​തി​ക​ൾ തന്നെ ക​ളി തോ​ക്കു​ചൂ​ണ്ടി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. അ​തി​നി​ടെ യു​വ​തി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ യു​വ​തി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.


എ​ന്നാ​ൽ യു​വ​തി​യു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യെ​ന്നും തു​ട​ർ​ന്ന് യു​വ​തി സ്വ​യം വ​സ്ത്രം വ​ലി​ച്ചു​കീ​റു​ക​യാ​ണെ​ന്നു​മാ​ണ് അ​റ​സ്റ്റി​ലാ​യ പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ര​ണ്ടാം പ്ര​തി മു​നീ​റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad