Header Ads

  • Breaking News

    എന്റെ ജില്ല ആപ്പ്‌: വിരല്‍ത്തുമ്പിലാണ് സർക്കാർ ഓഫീസുകൾ

     


    കണ്ണൂർ:

    സർക്കാർ ഓഫീസുകളുടെ വിവരങ്ങൾ വിരൽത്തുമ്പിലെത്തിച്ച്‌  ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്.  ഓഫീസിന്റെ പേര്, സ്ഥിതി ചെയ്യുന്ന സ്ഥലം, ഫോൺ നമ്പർ, ഇ മെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ എല്ലാം ആപ്പിലുണ്ട്‌.  ഓഫീസിലെത്താനുള്ള  വഴി അറിയില്ലെങ്കിൽ സഹായിക്കാൻ ഗൂഗിൾ മാപ്പും ഉണ്ട്. 
     ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും ജനസൗഹൃദമാക്കാനുമാണ്‌  അപ്ലിക്കേഷന്   രൂപം നൽകിയത്.  കലക്ടറുടെ മേൽനോട്ടത്തിലാണ്പ്രവർത്തനം.  ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം. ആവശ്യമുള്ള ഓഫീസ് തെരഞ്ഞെടുത്താൽ സ്‌ക്രീനിൽ ആ ഓഫീസിന്റെ വിവരങ്ങൾ തെളിയും. ഓഫീസിലേക്ക്‌ വിളിക്കാൻ  ഫോൺ ഐക്കണിൽ ക്ലിക്ക് ചെയ്താൽ  മതി.  ഇ മെയിൽ ഐക്കണിൽ ക്ലിക്ക് ചെയ്താൽ മെയിൽ അയക്കാം. ഇതിലേക്ക് സന്ദേശവും അപേക്ഷയും അയക്കാം.
         ഓഫീസ്‌  പ്രവർത്തനത്തെക്കുറിച്ച്‌ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. അഞ്ച്‌ നക്ഷത്രങ്ങളുള്ള   ഗ്രേഡിങ്‌ രീതിയുമുണ്ട്‌. കലക്ടർമാരാണ് ഇത്‌ പരിശോധിക്കുക. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും പൊതുജനാഭിപ്രായം വിലയിരുത്തും.  ജില്ലയിൽ തലശേരി സബ് കലക്ടർ അനുകുമാരിയാണ്‌  നോഡൽ ഓഫീസർ.
    445

    No comments

    Post Top Ad

    Post Bottom Ad