Header Ads

  • Breaking News

    പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിക്ക് ജാമ്യം കിട്ടാൻ പ്രോസിക്യൂട്ടർ ഒത്തുകളിക്കുന്നതായി പരാതി

     


    കൊല്ലം:

     പ്രണയാഭ്യർഥനയുടെ പേരിൽ നിരന്തര ഭീഷണിയെത്തുടർന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. ആത്മഹത്യയ്ക്ക് പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവിന് മുൻകൂർ ജാമ്യം ലഭിക്കാൻ പ്രതിഭാഗം അഭിഭാഷകയുമായി പ്രോസിക്യൂട്ടർ ഒത്തുകളിക്കുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേതുടർന്ന്

    വിദ്യാർഥിനിയുടെ കുടുംബം പ്രോസിക്യൂട്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി.

    പട്ടത്താനം സ്വദേശിനിയായ പതിനാറുകാരി കാവ്യയെ കഴിഞ്ഞ മാസം നാലാം തീയതിയാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ ആകാശ് എന്ന യുവാവ് പ്രണയാഭ്യർഥനയുടെ പേരിൽ നിരന്തരം ഭീഷണി മുഴക്കിയതിനെ തുടർന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസും എടുത്തതോടെ ഇയാൾ ഒളിവിൽ പോയി. തുടർന്ന് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽക്കുകയായിരുന്നു. ആകാശിന്റെ വക്കാലത്ത് എടുത്ത അഭിഭാഷകയും പോലീസിനു വേണ്ടി കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഒരേ ഓഫിസിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കുന്നു.

    അതിനാൽ യുവാവിന് ജാമ്യം ലഭിക്കാനായി സഹപ്രവർത്തകയായ പ്രതിഭാഗം അഭിഭാഷകയുമായി ചേർന്ന് പ്രോസിക്യൂട്ടർ ഒത്തുകളിക്കുകയാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കേസ് അടുത്ത ദിവസം വീണ്ടുംകോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രോസിക്യൂട്ടർക്കെതിരെ മുഖ്യമന്ത്രിക്കും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും കുടുംബം പരാതി നൽക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad