Header Ads

  • Breaking News

    സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന


    ജില്ലയില്‍ വ്യാഴം (07/10/21) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം,ഗവ. ഹൈസ്‌കൂള്‍ മയ്യില്‍, അഴീക്കോട് സാമൂഹ്യാരോഗ്യ കേന്ദ്രം, കടലായി നാലുമുക്ക് യുവജന വായനശാല, വയോജന വിശ്രമ കേന്ദ്രം കായലോട്, ചെണ്ടയാട് യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രം, നാറാത്ത് പ്രാഥമികാരോഗ്യകേന്ദ്രം, കീഴ്പ്പള്ളി ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും എട്ടിക്കുളം പ്രാഥമികാരോഗ്യകേന്ദ്രം, മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം, ഡോ പല്‍പു മെമ്മോറിയല്‍ യുപി സ്‌കൂള്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് നാലു വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad