Header Ads

  • Breaking News

    ധർമശാല കോഫി ഹൗസിന് സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്


    ധർമശാല

    ദേശീയപാതയിൽ ധർമശാല കോഫി ഹൗസിന് സമീപം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാർ ഡ്രൈവർ പരിയാരം ചിതപ്പിലെ പൊയിൽ സ്വദേശി ജസീലി(30)നെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

    തിങ്കളാഴ്ച പന്ത്രണ്ടരയോടെയാണ് അപകടം. കണ്ണൂരിൽനിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തളിപ്പറമ്പിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് മെറ്റലുമായി പോവുകയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തളിപ്പറമ്പ് ട്രാഫിക്ക് എസ്.ഐ. വിനോദിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കംചെയ്താണ് ഗതാഗതതടസ്സം നീങ്ങിയത്

    No comments

    Post Top Ad

    Post Bottom Ad