Header Ads

  • Breaking News

    ജലീലിന് തിരിച്ചടി; ലോകായുക്ത വിധി സ്റ്റ് ചെയ്യില്ലെന്ന് സുപ്രീംകോടതി

     


    ന്യൂഡല്‍ഹി: 

    ബന്ധുനിയമന വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് തിരിച്ചടി. അപേക്ഷ ക്ഷണിക്കാതെയുള്ള നിയമനം ഭരണഘടനാ ലംഘനമെന്ന് സുപ്രീംകോടതി. ലോകായുക്ത വിധി സ്റ്റേ ചെയ്യാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കിയതോടെ ജലീലിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

    ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ടാണ് കെ ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നതിന് സുപ്രീം കോടതി വിസമ്മതിച്ചു. ബന്ധുവല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പരിഗണനക്കെടുക്കാമെന്ന് മാത്രമാണ് ഹര്‍ജി സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞത്.

    തുടര്‍ന്ന് ഹര്‍ജി കെ ടി ജലീല്‍ പിന്‍വലിച്ചു.തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ജലീല്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതുള്‍പ്പെടെ ലോകായുക്ത ചില കണ്ടെത്തലുകള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്നാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടും റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുമായിരുന്നു കെ ടി ജലീലിന്റെ ഹര്‍ജി

    No comments

    Post Top Ad

    Post Bottom Ad