Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന


    ജില്ലയില്‍ തിങ്കൾ(ഒക്ടോബര്‍ 11) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്കാശുപത്രി, മുഴപ്പിലങ്ങാട് വയോജന വിശ്രമകേന്ദ്രം, എറാട്ടുകുളങ്ങര ജനകീയ മന്ദിരം വാർഡ് ഒമ്പത് എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും ചേറൻകുന്ന് വയോജന വിശ്രമകേന്ദ്രം, ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം, ചെറുകുന്ന് തറ, ഇരിക്കൂർ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും മേലൂർ കലാമന്ദിരം, കോളയാട് മദ്രസ എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് നാല് മണി വരെയും തില്ലങ്കേരി ഗവ യു പി സ്കൂളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad