ബംഗളൂരു: കൂലിപ്പണിയ്ക്ക് പോകാനുള്ള വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതെ അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ 17 കാരി പിടിയിൽ. കൊലപാതകം നടന്ന് മൂന്നു മാസത്തിന് ശേഷമാണ് പെണ്‍കുട്ടി പിടിയിലാകുന്നത്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലാണ് സംഭവം.
ജൂലായ് 12നാണ് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകള്‍ രമ്യ (16), ഗുന്ദിബായ് (80) എന്നിവര്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ അവശനിലയിലായി മരിച്ചത്. എന്നാൽ മകന്‍ രാഹുലും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ മരണപ്പെട്ട തിപ്പനായിക്കിന്റെ മൂത്തമകളാണ് അറസ്റ്റിലായത്. റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തില്‍ വിഷം കലര്‍ത്തിയാണ് പെൺകുട്ടി വീട്ടുകാരെ മുഴുവൻ കൊലപ്പെടുത്തിയത്. തന്നോട് കൂലിപ്പണിക്കുപോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. നിരന്തരമായി ജോലിക്ക് പോകാൻ വീട്ടുകാർ നിർബന്ധിക്കുമെന്നും, പോകാതിരുന്നാൽ ഉപദ്രവിയ്ക്കുമെന്നും, ശകാരിക്കുമെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.