Header Ads

  • Breaking News

    ഓപ്പറേഷന്‍ P-Hunt – കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ നിരവധി പേര്‍ പോലീസ് വലയില്‍. രണ്ടു പേര്‍ക്കെതിരെ കേസ്സ്.


    കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് റെയിഡില്‍ നിരവധി പേര്‍ പോലീസ് വലയിലായി. കേരളത്തില്‍ പോലീസ് സംസ്ഥാന വ്യാപകമായി ഇന്ന് കാലത്ത് മുതല്‍ നടത്തിയ P-Hunt റെയിഡില്‍ നിരവധി പേരാണ് പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഡാര്‍ക്ക് നെറ്റ് വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങളും അശ്ലീല ചിത്രങ്ങളും ഡൌണ്‍ലോഡ് ചെയ്തും ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി രാജ്യാന്തര കുറ്റാന്വേഷണ സംഘമായ ഇന്‍റര്‍പോളുമായി കേരളാ പോലീസ് സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്.

    കണ്ണൂര്‍ സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ 2 പേര്‍ക്കെതിരെ പോലീസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. സൈബര്‍ പോലീസ് സ്റ്റേഷന്‍റെയും സെല്ലിന്‍റെയും നേതൃത്വത്തില്‍ ആണ് കണ്ണൂര്‍ സിറ്റി പോലീസ് റെയിഡ് നടത്തിയത്. പ്രതികളില്‍ നിന്നും അശ്ലീല വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വീഡിയോ ഡൌണ്‍ ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്നും രണ്ടു ഫോണുകളും ഒരു പെന്‍ ഡ്രൈവും റെയിഡില്‍ പോലീസ് പിടികൂടി. പിടികൂടിയ ഫോണുകളും പെന്‍ ഡ്രൈവും വിദഗ്ധ പരിശോധനക്കായി ഫോറെന്‍സിക് വകുപ്പിന് അയച്ചുകൊടുക്കും. അശ്ലീല വെബ് സൈറ്റുകളും, ആപ്ലികേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം തന്നെ ഇന്‍റര്‍പോളില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

    ഇത്തരം പ്രതികളെ കണ്ടെത്തുന്നതിന് കേരളാ പോലീസ് ഇന്‍റര്‍പോളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. ഇത്തരം വ്യക്തികളെ വളരെ കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് പോലീസ് പിടികൂടി നിയമത്തിന്‍റെ മുന്നിലെത്തിക്കുന്നത്.


    No comments

    Post Top Ad

    Post Bottom Ad