Header Ads

  • Breaking News

    തൃക്കാക്കരയിൽ LDFന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

    തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ യുഡിഎഫ് അതിജീവിച്ചു. ക്വാറം തികയാത്തതിനാൽ പ്രതിപക്ഷ പ്രമേയം പരിഗണനയ്ക്കെടുത്തില്ല. 43 അംഗ കൗൺസിലിൽ ക്വാറം തികയാൻ വേണ്ടത് 22 അംഗങ്ങളുടെ പിന്തുണയാണ്. എന്നാൽ 18 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 4 കൗൺസിലർമാർ വിട്ടുനിന്നു. പരാജയപ്പെട്ടെങ്കിലും ആറ് മാസത്തിനുള്ളിൽ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് നഗരസഭയിലെ പ്രതിപക്ഷ നേതാവ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad