Header Ads

  • Breaking News

    ഭൂനികുതി ‘ആപി’ൽ അടയ്‌ക്കാം ; റവന്യൂ വകുപ്പിൽനിന്നുള്ള സേവനങ്ങൾ ഡിജിറ്റലാകുന്നു

     


    തിരുവനന്തപുരം

    ഭൂനികുതി മൊബൈൽ ആപ് വഴി അടക്കുന്നതടക്കം റവന്യൂ വകുപ്പിൽനിന്നുള്ള സേവനങ്ങൾ ഡിജിറ്റലാകുന്നു. ഭൂനികുതി അടയ്‌ക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്എംബി സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കാനുള്ള ഓൺലൈൻ മൊഡ്യൂൾ എന്നിവയാണ്‌ ഒരുക്കുന്നത്‌. 
    ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം അയ്യൻകാളി ഹാളിൽ വ്യാഴം പകൽ 11.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നവീകരിച്ച ഇ- പേയ്‌മെന്റ് പോർട്ടൽ, 1666 വില്ലേജിന്‌  ഔദ്യോഗിക വെബ്‌സൈറ്റുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.  റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും.

    No comments

    Post Top Ad

    Post Bottom Ad