Header Ads

  • Breaking News

    ഭാര്യയുമായി ശാരീരികബന്ധം ഉണ്ടായിട്ടില്ല,ഭർത്താവിൻ്റെ പരാതിയിൽ കുട്ടിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതി

     


    കൊച്ചി: 

    കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്നുണ്ടായ വിവാഹമോചനക്കേസില്‍ നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി.പരാതിക്കാരന് കുട്ടിയുടെ ഡി.എന്‍.എ. പരിശോധനയ്ക്ക് കോടതി അനുമതി നല്‍കി. ഭാര്യയ്ക്ക് ഉണ്ടായ കുട്ടിയുടെ പിതാവ് താന്‍ അല്ലെന്നും ഇക്കാര്യം തെളിയിക്കാനായി ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതി നല്‍കണമെന്നുമുള്ള ഭര്‍ത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്.

    ഭാര്യയുടെ വിശ്വാസവഞ്ചന ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് വിവാഹമോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസില്‍ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛന്‍ താനല്ലെന്ന ഹര്‍ജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വിലയിരുത്തിയാണ് ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതി നല്‍കിയത്. കുടുംബക്കോടതി ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

    2006 മേയ് ഏഴിനായിരുന്നു ഹര്‍ജിക്കാരന്റെ വിവാഹം. 2007 മാര്‍ച്ച്‌ ഒന്‍പതിന് യുവതി കുട്ടിക്ക്‌ ജന്മം നല്‍കി. പട്ടാളത്തില്‍ ജോലി നോക്കുന്ന കാലത്താണ് ഹര്‍ജിക്കാരന്‍്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 22-ാം ദിവസം ഹര്‍ജിക്കാരന്‍ ജോലിസ്ഥലത്തേക്ക് മടങ്ങിപോയി. ഇതിനിടയില്‍ ഭാര്യയുടെ നിസഹകരണം മൂലം ഒരു തവണ പോലും ശാരീരികബന്ധം ഉണ്ടായില്ലെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാല്‍ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോര്‍ട്ടും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.

    തന്‍്റെ കുട്ടിക്ക്‌ ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജിയില്‍ കുട്ടിയെ ഡി.എന്‍.എ. പരിശോധനയ്ക്കായി ഹാജരാകണമെന്ന് നേരത്തെ കുടുംബക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവു പ്രകാരം കുട്ടിയെ ഹാജരായിരുന്നില്ല എന്നതും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയില്‍ ഡി.എന്‍.എ. പരിശോധന നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

    രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന് നേരത്തെ ഹൈക്കോടതിയുടെ ഇതേ ബഞ്ച് വ്യക്തമാക്കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad