Type Here to Get Search Results !

പയ്യന്നൂര്‍: പൂട്ടിയിട്ട വീട്ടിൽ മോഷണം

 


പയ്യന്നൂര്‍: 

വീട് പൂട്ടി ബന്ധുഗൃഹത്തിൽ പോയിതിരിച്ചു വന്നപ്പോൾ വീട്ടുകാർ ഞെട്ടി ജനൽ കമ്പി മുറിച്ചു മാറ്റി മോഷണം ഏഴ് പവൻ സ്വർണ്ണാഭരണവും 1000 രൂപയും കവർന്നു. പയ്യന്നൂർ മഹാദേവഗ്രാമത്തിൽ ചേരിക്കല്‍മുക്കിലെ വൈക്കത്ത് ചന്ദ്രന്റെ (67) വീട്ടിലാണ് മോഷണം നടന്നത്.  അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴുപവന്‍ സ്വര്‍ണവും 1,000 രൂപയുമാണ് കവർന്നത്.

ഇക്കഴിഞ്ഞ 25-ന് ചന്ദ്രനും കുടുംബവും ഇരിങ്ങാലക്കുടയിലെ മകളുടെ വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്. വീടിന്റെ ജനൽ കമ്പികൾ മുറിച്ചു മാറ്റി അകത്ത് കടന്ന മോഷ്ടാവ് കിടപ്പു മുറിയിലെ അലമാര കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നത് മനസിലായത്. അലമാരയിൽ സൂക്ഷിച്ച തുണിത്തരങ്ങളും മറ്റും സാധനങ്ങളും വാരി വലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് 

പയ്യന്നൂര്‍ എസ്.ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തിൽ പോലീസും  കണ്ണൂരില്‍ നിന്നന്നെത്തിയ വിരലടയാള വിദഗ്ധരും ഡ്വാഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.  സമാനമായ രീതിയിൽ മുമ്പും ഈ ഭാഗത്ത് കവർച്ച നടന്നിരുന്നു. അന്ന്തീവണ്ടി മാർഗമെത്തിയ മോഷ്ടാവാണ് ഏഴ് ലക്ഷം രൂപയും ഡയമണ്ടും കവർന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കി.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.