Header Ads

 • Breaking News

  യൂറോപ്യൻ പൂരത്തിന് ഇന്ന് അരങ്ങേറ്റം  യൂറോപ്പിന്റെ ഫുട്ബോൾ പൂരം ക്ലബ്‌ ഫുട്ബോളിന്റെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടം 

  വാശിയും വീര്യവും ബുദ്ധിയും എല്ലാം ഒരുപോലെ മത്സരിക്കുന്ന യൂറോപ്യൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്ന കാലം 


  കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ അത് തിരിച്ചുവരുന്നു യൂറോപ്യൻ രാജാക്കന്മാർ കൊമ്പ് കോർക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ രാത്രികൾ അത്ഭുതവും അട്ടിമറിയും അടിച്ചമർത്തലും ഒരുപോലെ തിളങ്ങുന്ന ചാമ്പ്യൻസ് ലീഗ് രാവുകൾ 


  UCL IS BACK


  യൂറോപ്യൻ പൂരത്തിന് ഇന്ന് കൊടിയേറ്റം

  യൂറോപ്യൻ ക്ലബ്‌ ഫുട്ബോൾ പൂരമായ യുവേഫ ചാമ്പ്യൻസ് ലീഗ് 2021/22 സീസൺ ഇന്ന് ആരംഭിക്കും. നോക്ക്ഔട്ട്‌ ഘട്ടത്തിൽ സമനിലയാൽ എവേ ഗോൾ നിയമമനുസരിച്ച് വിജയികളെ പ്രഖ്യാപിക്കുന്നതിനുപകരം  മത്സരം എക്സ്ട്രാ ടൈമിലേക്കും, പെനാൽറ്റി ഷൂട്ട്‌ഔട്ടിലേക്കും പോകുമെന്ന് പുതുമയുമാണ് പുതിയ സീസൺ എത്തുന്നത്.2022 മെയ്‌ 28ന് സെന്റ് പീറ്റേഴ്സ്ബർഗിലെ ക്രെസ്റ്റോവ്സ്കി സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ.


  ബയേൺ മ്യൂണിക് ബാഴ്സലോണ ക്ലാസ്സിക്‌ പോരാട്ടമുൾപ്പെടെ 8 മത്സരങ്ങളാണ് ഇന്നുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡ്, ജുവന്റസ് തുടങ്ങിയ വമ്പന്മാരും ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം രാത്രി 10:15നും 12:30നും നടക്കുന്ന മത്സരങ്ങൾ സോണി ചാനലുകളിൽ സംപ്രേഷണം ചെയ്യും.

  ഇന്നത്തെ മത്സരങ്ങൾ
  സ്വിസ് പരീക്ഷണത്തിനൊരുങ്ങി യുണൈറ്റഡ്


  യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പോരാട്ടത്തിൽ യുണൈറ്റഡിന് സ്വിസ് പരീക്ഷണം.സ്വിസ് സൂപ്പർ ലീഗ് ചാമ്പ്യൻമാരായ യങ്ങ് ബോയ്സാണ് ചെകുത്താൻമാരുടെ എതിരാളികൾ.ഇന്ന് രാത്രി 10.15ന് ബേണിലെ വാങ്ക്ഡോർഫ് സ്റ്റേഡിയത്തിലാണ് മത്സരം.


  കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.ഇത്തവണ റൊണാള്‍ഡോ, സാഞ്ചോ, വരാനെ എന്നിവരുടെ സാന്നിദ്ധ്യവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കൂടുതല്‍ മുന്നോട്ട് പോകാന്‍ കരുത്താകും.ബ്രൂണോയും പോഗ്ബയുമൊക്കെ ഗംഭീര ഫോമിലുമാണ്.പരിക്കിൽ നിന്നും മുക്തരായിക്കൊണ്ടിരിക്കുന്ന ഹെൻഡേഴ്സൻ, മക്ടോമിനെ, റാഷ്ഫോർഡ്, കവാനി എന്നിവരില്ലാതെയാകും ചെകുത്താൻമാർ കളത്തിലിറങ്ങുക.


  🇪🇺 Champions League Group Stage

  ❤️Manchester United 🆚 BSC Young Boys 💛

  📺 Sony Ten 1 SD & HD

  ⏰ 10:15 PM

  🏟 Wankdorf Stadium,Bern


  ജർമൻ ചാമ്പ്യന്മാരെ നേരിടാൻ സ്പാനിഷ് വമ്പന്മാർ

  ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണയും ബയേൺ മ്യൂണികും ഇന്ന് ഏറ്റുമുട്ടും.ലെപ്സിഗിനെ തകർത്തു മികച്ച ഫോമിൽ വരുന്ന ബയേണിനു പരിക്കുകൾ കൊണ്ട് ശ്വാസംമുട്ടുന്ന എഫ്സി ബാർസലോണയെ ആണ് നേരിടേണ്ടത്.ക്യാമ്പ് നൗവിൽ വെച്ച് ഇന്ന് അർദ്ധ രാത്രി 12:30നാണ് മത്സരം അരങ്ങേറുന്നത്.


  ഫോർവേഡുകളായ ഡെമ്പെലെ, ഫാത്തി, ബ്രത്വയ്റ്റ് മുതൽ ഡിഫൻസിൽ വരെ പരിക്ക് ബാഴ്സയെ അലട്ടുമ്പോൾ, മറുവശത്ത് പ്രധാന താരങ്ങൾ എല്ലാം ബയേണിന് ഒപ്പം ഉണ്ട്.

   അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ് ഇട്ടതിനുശേഷം ബാഴ്സ കളിക്കുന്ന ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം എന്ന ഒരു പ്രത്യേകതയ്ക്ക് കൂടി ക്യാംപ് നൗ ഇന്ന് സാക്ഷിയാകും.


  🇪🇺 Champions League Group Stage

  ❤️ Barcelona 🆚 Bayern Muenich 🤍

  📺 Sony Ten 2 SD & HD

  ⏰ 12:30 AM

  🏟 Camp nou


  യൂറോപ്യൻ ചാമ്പ്യൻമാർ ഇന്ന് റഷ്യൻ ജേതാക്കൾക്കെതിരെ

  നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി പുതിയ ചാമ്പ്യൻസ് ലീഗിനുള്ള തങ്ങളുടെ ആദ്യ പോരാട്ടത്തിന് സജ്ജം. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മുന്നിട്ടിറങ്ങുന്ന അവർക്ക് ആദ്യ പോരാട്ടത്തിൽ നേരിടാനുള്ളത് റഷ്യൻ ലീഗ് ജേതാക്കളായ സെനിത്തിനെയാണ്.

  ചെൽസിയുടെ ഹോം ഗ്രൗണ്ട് ആയ ലണ്ടനിലെ സ്റ്റാമ്ഫോംഡ് ബ്രിഡ്ജിൽ ഇന്ത്യൻ സമയം ഇന്ന് അർദ്ധ രാത്രി 12:30നാണ് മത്സരം ആരംഭിക്കുന്നത്. പുലിസിച്ചിനേറ്റ പരിക്ക്‌ ചെൽസിയെ അലട്ടുന്നുണ്ട്.വിജയത്തോടെ തുടങ്ങാൻ ആകും ടുച്ചലിന്റെ പിള്ളേർ ശ്രമിക്കുക.

  🇪🇺 Champions League Group Stage
  💙 Chelsea 🆚 Zenit 🤍
  📺 Sony Ten 1 SD & HD
  ⏰ 12:30 AM
  🏟 Stamford Bridge

  യുവന്റസിന് സ്വീഡിഷ് കടമ്പ

  സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ട ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് യുവന്റസ് ഇന്നിറങ്ങുന്നു.സ്വീഡിഷ് ലീഗ് ജേതാക്കളായ മൽമോയെയാണ് ഇറ്റാലിയൻ വമ്പൻമാർക്ക് നേരിടേണ്ടത്.ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി 12:30 ന് മൽമോയുടെ മൈതാനമായ എലെഡ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

  അലെഗ്രി പരിശീലകനായി തിരികെ എത്തിയ ശേഷം ആദ്യ രണ്ടു മത്സരങ്ങളിലും തോൽവി അറിയേണ്ടി വന്ന യുവന്റസ് ചാമ്പ്യൻസ് ലീഗിൽ വിജയത്തോടെ ആരംഭിക്കാന്‍ ആകും ശ്രമിക്കുക.പരിക്കിനെ തുടർന്ന് പ്രധാന താരങ്ങളായ കിയേസ, ആർതുർ എന്നിവർ ഇല്ലാത്തത് യുവന്റസിന് തിരിച്ചടിയായേക്കും.


  🇪🇺 Champions League Group Stage

  🖤 Juventus 🆚 Malmo 💙

  📺 Sony Six SD & HD

  ⏰ 12:30 AM

  🏟 Eleda Stadion

  No comments

  Post Top Ad

  Post Bottom Ad