Header Ads

  • Breaking News

    ഒളിമ്പ്യൻ ശ്രീജേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി (video)




    കേരളത്തിൻ്റെ അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയായിരുന്നു കൂടികാഴ്ച. ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഹോക്കി ടീമിൻ്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷ്. ഇന്ത്യൻ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന അദ്ദേഹത്തിൻ്റേതായുണ്ടെന്നും ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ  അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് ഡയറക്ടറായി സ്ഥാനമേൽക്കുന്ന ശ്രീജേഷിന്
    വിദ്യാഭ്യാസ വകുപ്പ് ഗംഭീര സ്വീകരണമാണ്
    തലസ്ഥാനത്ത് നൽകിയത്.

    No comments

    Post Top Ad

    Post Bottom Ad