പുതിയ സവിശേഷതയുമായി വാട്സ്ആപ്പ് : ചാറ്റ് ഹിസ്റ്ററിയും ഇനിമുതൽ കൈമാറാം
Type Here to Get Search Results !

പുതിയ സവിശേഷതയുമായി വാട്സ്ആപ്പ് : ചാറ്റ് ഹിസ്റ്ററിയും ഇനിമുതൽ കൈമാറാം

 ചാറ്റ് ഹിസ്റ്ററി  കൈമാറാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഇതിലൂടെ ചാറ്റ് ഹിസ്റ്ററി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്നും മറ്റൊന്നിലേക്ക് കൈമാറാം.

‘ഇനി മുതൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് അവരുടെ ചാറ്റ് ഹിസ്റ്ററി iOS- ൽ നിന്ന് സാംസങ് ഫോണുകളിലേക്ക് മാറ്റാൻ കഴിയും. ഇതിനർത്ഥം വരിക്കാർ ഫോണുകൾ മാറ്റുമ്പോൾ, അവരുടെ പഴയ ഫോണുകളിൽ പങ്കിട്ട ചാറ്റുകളും ഫോട്ടോകളും നഷ്ടമാകില്ല’ , വാട്സ്ആപ്പ്  ട്വീറ്റ് ചെയ്തു.

‘ഈ സവിശേഷത ഉടൻ തന്നെ എല്ലാ ഫോണുകളിലും ലഭ്യമാകും. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ വ്യത്യസ്തമാണെങ്കിലും, ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് ഡാറ്റ നഷ്ടപ്പെടാതെ ഫോണുകൾ മാറാൻ ഇത് സഹായിക്കും’ , ട്വീറ്റിൽ പറയുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad