Header Ads

  • Breaking News

    കുളിമുറി രംഗം മൊബെൽ ഫോണിൽ ചിത്രീകരിച്ച യുവാവ് പിടിയിൽ


    വെള്ളരിക്കുണ്ട്:

    വീടിന്റെ രണ്ടാം നിലയിലെ ബാത്ത് റൂമിൽ കയറി പെൺകുട്ടിയുടെ കുളി സീൻ മൊബെൽ ഫോണിൽ ചിത്രീകരിക്കുന്നതിനിടെ യുവാവിനെ പിടികൂടി. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ അഖിലി(24)നെയാണ് പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചത്. കാറ്ററിംഗ് തൊഴിലാളിയായ ഇയാൾ കഴിഞ്ഞ ദിവസം പുലർച്ചെ 5.30 മണിയോടെയാണ് റോഡരികിലെ വീട്ടിലെ പെൺകുട്ടിയുടെ വീട്ടിലെത്തി മൊബൈൽ ഫോണിൽ കുളിസീൻ പകർത്താൻ ശ്രമിച്ചത് റോഡരികിലെ വീടായ തിനാൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് എസ്.ഐ എൻ.പി വിജയൻ പ്രതിയെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു

    No comments

    Post Top Ad

    Post Bottom Ad