Join Our Whats App Group

ഭർതൃമതിയെ ബലാൽസംഗം ചെയ്ത ഡ്രൈവർ അറസ്റ്റിൽ

 


ചീമേനി:

 ഭർതൃമതിയും രണ്ടു മക്കളുടെ മാതാവുമായ 38 കാരിയെ ബലാൽസംഗ ചെയ്ത കേസിൽ പാലിയേറ്റീവ് കെയർ വാഹനത്തിന്റെ ഡ്രൈവർ കൊടക്കാട് വെള്ളച്ചാലിലെ ബിജു (40) വിനെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ ചുമതലയുള്ള ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണൻ അറസ്റ്റു ചെയ്തത്. അവശതയനുഭവിക്കുന്ന ഘട്ടത്തിൽ ഇയാളെ പരിചരിക്കാനെത്തിയ ഹോംനഴ്‌സായ യുവതിയെയാണ് ബലാത്സംഗം ചെയ്തത്. യുവതിയുടെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു രണ്ടു വർഷം മുമ്പ് അസുഖം ബാധിച്ച് കിടപ്പിലായിരുന്ന സമയത്താണ് പരിചരിക്കാനെത്തിയ ഹോം നഴ്‌സിനെ അസുഖം ഭേദമായപ്പോള്‍ പലതവണകളിലായി ബലാത്സംഗം ചെയ്തതെന്നാണ് പരാതി. വിശദമായി ചോദ്യം ചെയ്ത ശേഷംഅറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും അറസ്റ്റിലായ പ്രതി ചന്തേരയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അന്നത്തെകാഞ്ഞങ്ങാട് ഡിവൈ എസ്.പി. പി.കെ.സുധാകരനെ വാഹനവുമായി ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ കേസിലും നേരത്തെ ചന്തേര പോലീസ് അറസ്റ്റു ചെയ്തിരുന്നു

Post a Comment

Previous Post Next Post