Header Ads

  • Breaking News

    നിപാ മറയാക്കി കള്ളിനെതിരെ വ്യാജപ്രചാരണം

     


    കണ്ണൂർ:

    കള്ളുചെത്തിനെ നിപാ വൈറസുമായി ബന്ധപ്പെടുത്തി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കള്ളുചെത്ത് തൊഴിലാളികൾ  രം​ഗത്ത്. തെങ്ങിൽനിന്ന്‌ വവ്വാലുകൾ കള്ള് കുടിക്കുമെന്നും നിപാ വൈറസ് പകരുമെന്നും തരത്തിലുള്ള വ്യാജപ്രചാരണമാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.  മാട്ടുപാനിയുടെ ഉള്ളിലേക്ക് വണ്ടുകൾക്കോ ഉറുമ്പുകൾക്കോപോലും കടക്കാൻ സാധിക്കാത്ത വിധമാണ് തെങ്ങിൻകുലകളിൽനിന്ന് മധുരക്കള്ള് ഊറ്റിയെടുക്കുന്നതെന്ന് കള്ളുചെത്ത് തൊഴിലാളികൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് തെറ്റായ  പ്രചാരണമാണെന്നും ഇത്തരത്തിലുള്ള വ്യാജപ്രചാരണം കള്ളുചെത്ത് വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ തൊഴിലാളികൾ പറയുന്നു.  

    No comments

    Post Top Ad

    Post Bottom Ad