Type Here to Get Search Results !

ജനിച്ച മാസം പറയും നിങ്ങളുടെ ശരിയായ സ്വഭാവങ്ങളും കഴിവുകളും ഗുണ-ദോഷ ഫലങ്ങളും

 


ജനിച്ച മാസം നോക്കി സ്വഭാവം പ്രവചിക്കാം

പലയാളുകളും ജാതകങ്ങളിലൂടെയും അവരുടെ ഭാവി കാര്യങ്ങൾ അറിയാൻ ജ്യോതിഷൻറെ അടുത്ത് പോകാറുണ്ട്. എന്നാൽ നിങ്ങൾ ജനിച്ച സമയവും മാസവും കണക്കാക്കി നിങ്ങളുടെ കഴിവുകളെ കുറിച്ചും ഭാവിയെ കുറിച്ചും പ്രവചിക്കാവുന്നതാണ്. ഓരോ ആളുകളെയും കുറിച്ച് അവർ ജനിച്ച മാസം നോക്കി പറയാൻ കഴിയും. സംഖ്യാശാസ്ത്രമനുസരിച്ച് ജന്മദിനത്തിന്‍റെ തിയ്യതി നിങ്ങളുടെ പ്രധാന നമ്പറുകളിലൊന്നാണ്. ജനിച്ച തിയ്യതിയും സമയവും നിങ്ങളിലെ ശക്തിയുടെ നിലവാരവും ജീവിത ലക്ഷ്യവും വെളിപ്പെടുത്തുന്നതാണ്. വിവിധ മാസങ്ങളില്‍ ജനിച്ച വ്യക്തികളുടെ അടിസ്ഥാന സ്വഭാവ സവിശേഷതകള്‍ ഇത് അടയാളപ്പെടുത്തുന്നു. അവ അറിഞ്ഞിരിക്കുന്നത് വളരെ കൗതുകകരമായിരിക്കും.

ജനുവരി

ജനുവരി മാസം ജനിച്ചവർ പൊതുവേ അനാവശ്യമായി ബഹളം വയ്ക്കുന്നവരും പെട്ടെന്ന് മുഷിപ്പുണ്ടാകുന്നവരും അപൂർവ്വമായി മാത്രം ദേഷ്യപ്പെടുന്നവരുമായിരിക്കും. പെട്ടെന്ന് വിഷമം വരുന്ന സ്വഭാവക്കാരാണ് ഇവർ. ആകര്‍ഷകത്വവും സൗന്ദര്യവുമുള്ളവര്‍. വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നവര്‍. വേഗത്തില്‍ ബോറടിക്കും. വികാരങ്ങള്‍ കുറഞ്ഞ അളവിലേ പ്രകടിപ്പിക്കൂ. അപമാനിക്കപ്പെട്ടാല്‍ അതില്‍ നിന്ന് മുക്തി നേടാന്‍ സമയമെടുക്കും. വൈകാരികമായ സ്വഭാവമുള്ളവര്‍. സാധാരണമായ, ജാഡകളില്ലാത്ത സ്വഭാവം. കര്‍ക്കശക്കാരായ വ്യക്തികളാണിവര്‍. പഠിക്കാനും പഠിപ്പിക്കാനും ഇഷ്ടപ്പെടുന്നു. വളരെ ശ്രദ്ധാലുക്കള്‍. കുട്ടികളെ ഇഷ്ടപ്പെടും. വിശ്വസ്തതയുള്ളവര്‍. വേഗത്തില്‍ അസൂയ തോന്നും. മറ്റുള്ളവരെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ഇവര്‍ക്ക് അറിയാം. 1 എന്ന അക്കമായിരിക്കും ഇവരെ സ്വാധീനിക്കുന്നത്.

ജനുവരി മാസത്തില്‍ ജനിച്ച സ്ത്രീകള്‍ തന്നിഷ്ടക്കാരായ ആളായിരിക്കും, കാര്യങ്ങള്‍ അപഗ്രഥനപരമായി കാണുന്നവരായിരിക്കും, മികച്ച ഒരു നേതാവായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ ആരും ചോദ്യം ചെയ്യില്ല. നിങ്ങളുടെ ആഗ്രഹങ്ങള്‍ വളരെ ശക്തമായിരിക്കും. സ്നേഹമുള്ളവരായിരിക്കും. ആളുകളുടെ വീഴ്ചയെക്കുറിച്ച്‌ ആകുലപ്പെടുന്നവരായിരിക്കില്ല. വളരെ വികാരപരമായ ആളായിരിക്കും. സാമൂഹ്യപ്രതിബന്ധത ഉള്ളവരായിരിക്കും. പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും. 


ഫെബ്രുവരി

ഈ മാസം ജനിച്ചവരിൽ കൂടുതൽ പേരും ചിന്തകളിൽ മുഴുകിയിരിക്കുന്നവരും, ബുദ്ധിശാലികളും സാമർഥ്യമുള്ളവരുമായിരിക്കും. ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ ഇവർക്ക്‌ കഴിയും. ഇവർ സത്യസന്ധരും, ഈശ്വര ഭക്തി കൂടുതലുള്ളവരും ആയിരിക്കും. തീർച്ചയായും ലക്ഷ്യത്തിലെത്തിച്ചേരാൻ ഇവർക്ക് കഴിയും. സുഹൃത്തുക്കളോട് ഏറെ സ്നേഹമുള്ള ഇവർ അത് വല്ലപ്പോഴും മാത്രമേ പ്രകടിപ്പിക്കാറുള്ളൂ. സത്യസന്ധരും ബുദ്ധിശാലികളും. വ്യക്തിത്വം മാറിമറിയും. ആകര്‍ഷകത്വമുള്ള, സെക്സി സ്വഭാവം. എളുപ്പത്തില്‍ ക്ഷോഭിക്കുന്ന സ്വഭാവം. ശാന്തരും ലജ്ജാലുക്കളും വിനയശീലരും. ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ബദ്ധ ശ്രദ്ധരായവര്‍. സ്വാതന്ത്ര്യത്തെ പ്രണയിക്കുന്നവര്‍. നിയന്ത്രണങ്ങളില്‍ പെടുമ്പോള്‍ ഇവര്‍ വിപ്ലവകാരികളാകും. ആക്രമണോത്സുകതയെ പ്രണയിക്കുന്നവരാണിവര്‍. അനാവശ്യമായ കാര്യങ്ങളെ ഇഷ്ടപ്പെടില്ല. സൗഹൃദങ്ങള്‍ നേടുന്നതില്‍ തല്പരരെങ്കിലും പുറമേ കാണിക്കില്ല. നേരംപോക്കുകളിലും വിനോദങ്ങളിലും തല്പരര്‍. ഉള്ളില്‍ റൊമാന്‍റിക്കെങ്കിലും പുറമേ കാണിക്കില്ല. ധാരാളിത്ത സ്വഭാവം. 2 എന്ന അക്കമായിരിക്കും ഇവരെ സ്വാധീനിക്കുന്നത്.

ഫെബ്രുവരി മാസത്തില്‍ ജനിച്ച സ്ത്രീകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉറച്ചതായിരിക്കും. ഇവര്‍ മറ്റുള്ളവരെ നന്നായി ശ്രദ്ധിക്കുന്നവരായിരിക്കും. മാതാപിതാക്കളെ ഇവര്‍ പൊന്നുപോലെ നോക്കും. ബുദ്ധികൂര്‍മ്മതയുള്ളവരായിരിക്കും ഇവര്‍. കൂടാതെ ഇവര്‍ വളരെ വികാരാധീനരായിരിക്കും. സ്നേഹമുള്ള സുഹൃത്തുക്കള്‍ ഇവര്‍ക്കുണ്ടായിരിക്കും. 


മാർച്ച്

ആകർഷകമായ വ്യക്തിത്വമുള്ളവരാണ് മാർച്ച് മാസത്തിൽ ജനിച്ചവർ. സ്വാഭാവികമായും ഇവർ സത്യസന്ധരും, ധീരന്മാരും സഹാനുഭൂതിയുള്ളവരുമായിരിക്കും, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നവരുമായിരിക്കും. ഇവർക്ക് പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമായിരിക്കും. സെക്സി. അടുപ്പമുള്ള, ലജ്ജാലുക്കളായ, മിതഭാഷികള്‍. രഹസ്യാത്മകതയുള്ളവര്‍. സ്വഭാവപരമായ സത്യസന്ധരും, മാന്യരും, സഹാനുഭൂതിയുമുള്ളവര്‍. സമാധാനവും പ്രശാന്തതയും ഇഷ്ടപ്പെടുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ മനസിലാക്കുന്നു. വിശ്വാസ്യതയും കൃതജ്ഞതയും നന്ദിയുമുള്ളവര്‍. വികാരങ്ങളെ ദുര്‍ലഭമായി മാത്രമേ വെളിപ്പെടുത്തൂ. വികാരങ്ങളെ അടക്കി നിര്‍ത്തുന്നവര്‍. ഇവര്‍ മറ്റുള്ളവരെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. 3 എന്ന അക്കമായിരിക്കും ഇവരെ സ്വാധീനിക്കുന്നത്.

മാർച്ച് മാസത്തില്‍ ജനിച്ച സ്ത്രീകള്‍ ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് തീരുമാനം എടുക്കുന്നവര്‍ ആയിരിക്കും. ഇത്തരക്കാര്‍ വളരെ ആകര്‍ഷകമായ വ്യക്തിത്വം ഉള്ളവര്‍ ആയിരിക്കും. വളരെ സത്യസന്ധരായിരിക്കും, ദയാലുക്കളായിരിക്കും, സംഗീതപരമായി ബന്ധമുള്ളവരായിരിക്കും ഇവര്‍. 


ഏപ്രിൽ

സൗമ്യ സ്വഭാവക്കാരും വിട്ടുവീഴ്ച സ്വഭാവക്കാരുമാണ് ഇവർ. ഏറെ സംസാരിക്കുന്ന സ്വഭാവമായിരിക്കും ഇവർക്ക്. പല കാര്യങ്ങളിലും ഉത്‌കണ്‌ഠയുള്ളവരായിരിക്കും ഇവർ. നല്ല ഓർമ്മശക്തിയുള്ള ഇവർ എല്ലാ കാര്യങ്ങളും ആലോചിച്ച ശേഷം മാത്രമേ ചെയ്യുകയുള്ളൂ. ഏപ്രിൽ മാസത്തിൽ ജനിച്ചവർ ഏറെ ഫലിതപ്രിയരായിരിക്കും. വളരെയധികം സംസാരിക്കുന്ന, തന്‍റേടമുള്ള സ്വഭാവക്കാരാണ് ഇവര്‍. ശാന്തരും സൗമ്യരും. വിശദാംശങ്ങളില്‍ ശ്രദ്ധിക്കും. വിശ്വസ്തര്‍. മറ്റുള്ളവരുമായി ചേര്‍ന്ന് ജോലികള്‍ നന്നായി ചെയ്യും. വളരെ ആത്മവിശ്വാസവും, പെട്ടന്നു പ്രതികരിക്കുന്നതുമായ സ്വഭാവം. പോസിറ്റീവ് മനോഭാവം. ധീരമായ ചിന്തകള്‍. നല്ല ഓര്‍മ്മശക്തി. ബുദ്ധിശാലികളും അറിവുള്ളവരും. അറിവുകള്‍ നേടുന്നതില്‍ തല്‍പരര്‍. മറ്റുള്ളവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള കഴിവ്. സ്വയവും മറ്റുള്ളവരെയും പ്രചോദിപ്പിക്കാനുള്ള കഴിവ്. മറ്റുള്ളവരെ മനസിലാക്കല്‍. സ്പോര്‍ട്സ്, സംഗീതം, യാത്ര, നേരംപോക്കുകള്‍ എന്നിവ ഇഷ്ടപ്പെടും. വളരെ അച്ചടക്കപരമായ പെരുമാറ്റം. ഇവരെ 4 എന്ന അക്കമായിരിക്കും ഏറ്റവും സ്വാധീനിക്കുന്നത്.

ഏപ്രിൽ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ വളരെ ക്രിയാത്മകരും ബുദ്ധിയുള്ളവരും ആയിരിക്കും. ആകര്‍ഷകരായ ആളുകള്‍ ആയിരിക്കും. നല്ല ഓര്‍മ്മ ശക്തിയുള്ളവരായിക്കും ഏപ്രിലില്‍ ജനിക്കുന്ന സ്ത്രീകള്‍. 


മെയ്

മെയ് മാസത്തിൽ ജനിച്ചവർ പൊതുവേ ദുർവാശിയുള്ളവരും കഠിനഹൃദയമുള്ളവരുമായിരിക്കും. കൂർമ്മ ബുദ്ധിയുള്ളവരും പെട്ടെന്ന് ദേഷ്യം പിടിക്കുന്ന സ്വഭാവക്കാരുമായിരിക്കും ഇവർ. അതീന്ദ്രിയജ്ഞാനമുള്ളവരാണ് മെയ് മാസം ജനിച്ചവർ. ഇവർക്ക് കഴുത്ത്, ചെവി എന്നിവ സംബന്ധിച്ച അസുഖങ്ങൾ, ശ്വാസം മുട്ടൽ എന്നിവ വാരാനുള്ള സാദ്ധ്യത കൂടുതലാണ്. കലകളിലും സാഹിത്യത്തിലും ഇവർക്ക് ഏറെ താത്പര്യമുണ്ടായിരിക്കും. കഠിനാധ്വാനികളായ ഇവർ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്. തന്‍റേടികളും മനസ്സുറപ്പുള്ളവരും. ഉയര്‍ന്ന ഇച്ഛാശക്തിയും ലക്ഷ്യബോധവും. സൂക്ഷ്മമായ ചിന്തകള്‍. വേഗത്തില്‍ ദേഷ്യം പിടിക്കുന്ന സ്വഭാവം. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന, ശ്രദ്ധ നേടുന്നത് ഇഷ്ടപ്പെടുന്ന സ്വഭാവം. ആഴത്തിലുള്ള വികാരങ്ങള്‍. ശാരീരികവും മാനസികവുമായ സൗന്ദര്യം. ഉറച്ച നിലപാടുകള്‍. പ്രേരണയുടെ ആവശ്യമില്ല. എതിര്‍ ലിംഗത്തോടുള്ള ലജ്ജ. വേഗത്തില്‍ ആശ്വസിക്കപ്പെടും. ക്രമബദ്ധമായ സ്വഭാവം (ഇടത് തലച്ചോര്‍). സ്വപ്നം കാണാനിഷ്ടപ്പെടുന്നു. ശക്തമായ അതീന്ദ്രിയ ജ്ഞാനം. ധാരണാശേഷി. കഴുത്തിലും ചെവിയും ഇടക്കിടെ രോഗങ്ങള്‍ വരും. നല്ല ഭാവനാശേഷി. ശാരീരിക മികവ്. ശ്വസന വൈഷമ്യം. കലകളും സാഹിത്യവും ഇഷ്ടപ്പെടും. യാത്ര ചെയ്യാനിഷ്ടപ്പെടുന്നവര്‍. വീട്ടിലിരിക്കുന്നത് ഇഷ്ടമല്ല. വിശ്രമമില്ലാത്തവര്‍. 5 എന്ന അക്കമായിരിക്കും ഇവരെ സ്വാധീനിക്കുന്നത്.

മെയ് മാസത്തില്‍ ജനിച്ച സ്ത്രീകള്‍ എഴുത്തുകാരോ, അഭിനേതാക്കളോ, സംഗീതജ്ഞരോ ആയിരിക്കും. സമൂഹത്തില്‍ ഇവര്‍ക്ക് വളരെ ബഹുമാനം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസ്സ് ഉള്ളവരായിരിക്കും. ബുദ്ധിപരമായി ചിന്തിക്കുന്നവരായിരിക്കും. ശാരീരകവും മാനസികപരവുമായി സൗന്ദര്യമുള്ളവരായിരിക്കും. മനസ്സിലാക്കുന്നവര്‍ ആയിരിക്കും ഇത്തരക്കാര്‍. 


ജൂണ്‍

ഇവർ ഏറെ വ്യക്തിത്വമുള്ളവരും സന്തോഷവാൻമാരുമായിരിക്കും. ക്രൂര സ്വഭാവമുള്ളവരാണെങ്കിലും പങ്കാളികളുമായി ഇവർ ഏറെ സന്തോഷത്തോടെ കഴിയുന്നവരായിരിക്കും. സിനിമയിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുള്ളവരാണ് ജൂണിൽ ജനിച്ചവർ. മികച്ച വ്യക്തിത്വവും ചുറ്റുപാടുകളില്‍ സംതൃപ്തരും. പുതിയ സുഹൃത്തുക്കളെ നേടുന്നതില്‍ തല്പരര്‍. വായാടിത്തവും ആകര്‍ഷണീയതയുള്ള ജീവിത പങ്കാളി. കുസൃതി. സിനിമകളില്‍ തല്പരരും ഇവർ ഭാവിയിൽ ഒരു പക്ഷേ സ്വയം നടനോ നടിയോ ആകാനുള്ള സാധ്യതയും. 6 എന്ന അക്കമായിരിക്കും ഇവരെ സ്വാധീനിക്കുന്നത്.

ജൂണ്‍ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ വളരെ റൊമാന്‍റിക് ആയിരിക്കും. എന്നാല്‍ അസൂയയുള്ളവരും ആയിരിക്കും. നിങ്ങള്‍ കുട്ടികളെ പോലെ പെരുമാറുന്നവരും വളരെ വിനയമുള്ളവരായിരിക്കും. ക്രിയാത്മകതയുള്ളവരും തമാശ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും. 


ജൂലൈ

ജൂലൈ മാസം ജനിച്ചവർ തമാശകൾ പറയുന്നവരും രഹസ്യങ്ങൾ സൂക്ഷിക്കുന്നവരുമായിരിക്കും. ഇവർക്ക് പെട്ടെന്ന് വിഷമം വരും. ഇവർ കൗശല സ്വഭാവമുള്ളവരാണെങ്കിലും ഇവർ നല്ല സുഹൃത്തുക്കളായിരിക്കും. പൊതുവേ ഫലിതപ്രിയരും, ഉന്മേഷവാന്മാരായിരിക്കും ജൂലൈ മാസം ജനിച്ചവർ. ബുദ്ധികൂര്‍മ്മതയും മറ്റുള്ളവര്‍ക്ക് മനസിലാക്കാനുള്ള പ്രയാസവും. ആശങ്കയോ ടെന്‍ഷനോ ഇല്ലെങ്കില്‍ ശാന്ത സ്വഭാവികള്‍. സ്വന്തം ആത്മാഭിമാനത്തില്‍ വിശ്വസിക്കുന്നു. സല്‍പേരുള്ളവര്‍. സത്യസന്ധരും മറ്റുള്ളവരുടെ വികാരങ്ങളെ ശ്രദ്ധിക്കുന്നവരും. സൗഹൃദമനോഭാവവും തന്ത്രജ്ഞതയും. വേഗത്തില്‍ അപമാനിക്കപ്പെട്ടതായി തോന്നും. തമാശക്കാര്‍. ക്ഷമിക്കും പക്ഷേ മറക്കില്ല. അനാവശ്യവും ബുദ്ധിപരമല്ലാത്തുമായ കാര്യങ്ങളെ ഇഷ്ടപ്പെടില്ല. മറ്റുള്ളവരെ ശാരീരികമായും മാനസികമായും നയിക്കും. ശ്രദ്ധാലുക്കളും മതിപ്പുണ്ടാക്കുന്നവരും. ശ്രദ്ധയും സ്നേഹവും. മറ്റുള്ളവരെ തുല്യരായി പരിഗണിക്കും. കഠിനാദ്ധ്വാനികള്‍. പഠനകാര്യങ്ങള്‍ പ്രശ്നമല്ല. സുഹൃത്തുക്കളോടൊപ്പമിരിക്കാനുള്ള താല്പര്യം. എല്ലായ്പോഴും പഴയ സൗഹൃദങ്ങളെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചും ചിന്തിക്കും. സുഹൃത്തുക്കള്‍ക്കായി കാത്തിരിക്കും. പ്രകോപിപ്പിക്കപ്പെട്ടലല്ലാതെ അക്രമ സ്വഭാവം കാണിക്കില്ല. സ്നേഹിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നു. 7 എന്ന അക്കമായിരിക്കും ജൂലൈ മാസത്തില്‍ ജനിച്ചവരെ സ്വാധീനിക്കുന്നത്.

ജൂലൈ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ കുടുംബത്തെ നന്നായി നോക്കുന്നവരായിരിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ എപ്പോഴും സംരക്ഷിക്കുന്നവരും . ഇവര്‍ വളരെ സെന്‍സിറ്റീവും ആയിരിക്കും. വളരെ കരുതലുള്ളവരും സ്നേഹമുള്ളവരുമായിരിക്കും. 


ആഗസ്റ്റ്‌

പൊതുവേ വ്യക്തിത്വം നഷ്ടപ്പെട്ട സ്വഭാവക്കാരാണ് ഇവർ. റിസ്ക്കുകൾ ഏറ്റെടുക്കുന്നവരും, ഭക്ഷണ പ്രിയരുമാണ് ആഗസ്റ്റിൽ ജനിച്ചവർ. പാടാനും സംസാരിക്കാനും ഇവർക്ക് ഏറെ ഇഷ്ടമായിരിക്കും. ഏകാഗ്രത ഇവർക്ക് പൊതുവേ കുറവാണ്. ഇവർ രഹസ്യങ്ങൾ സൂക്ഷിക്കുന്നവരും, വിനോദങ്ങളിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്നവരുമാണ് ഇവർ. പ്രസന്നമായ പെരുമാറ്റം. ശ്രദ്ധയുള്ളവര്‍. ആത്മനിയന്ത്രണമില്ലാത്ത ദയാലുക്കള്‍. ആത്മവിശ്വാസം. ഉച്ചത്തിലുള്ള സംസാരവും ഉത്സാഹപ്രകൃതിയും. ഉയര്‍ന്ന പ്രതികാരമനോഭാവം. കൂടെ കൊണ്ടുപോകാനും സംസാരിക്കാനുമെളുപ്പം. സംസാരിക്കാനും പാടാനും ഇഷ്ടം. സംഗീതം ഇഷ്ടപ്പെടും. ദിവാസ്വപ്നം കാണുന്ന ശീലം. വേഗത്തില്‍ ശ്രദ്ധ വ്യതിചലിക്കും. വിശ്വാസത്തിലെടുക്കാഞ്ഞാല്‍ വെറുക്കും. നിയന്ത്രിക്കപ്പെടുമ്പോള്‍ കലാപകാരികളാകും. ദൂരൂഹ സ്വഭാവം. എല്ലാവരെ സംബന്ധിച്ചും ആകര്‍ഷകത്വവും, സൗന്ദര്യവുമുള്ളവര്‍. ജിജ്ഞാസുക്കളും സ്വതന്ത്രരും. 8 എന്ന അക്കമായിരിക്കും ഇവരെ സ്വാധീനിക്കുന്നത്.

എല്ലാവരോടും മാന്യമായി പെരുമാറുന്നവരായിരിക്കും ആഗസ്റ്റ്‌ മാസത്തില്‍ ജനിച്ച സ്ത്രീകള്‍. മികച്ച ഒരു നേതൃപാടവം ഉണ്ടായിരിക്കും. കലയിലും, സംഗീതത്തിലും അഗ്രഗണ്യരായിരിക്കും. സുഹൃത്തുക്കളെ സമ്ബാദിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കും. 


സെപ്തംബർ

ഏറെ ചുറുചുറുക്കുള്ളവരും, ആകർഷണീയരുമായിരിക്കും സെപ്തംബറിൽ ജനിച്ചവർ. സാഹസിക കൃത്യങ്ങളിൽ ഏർപ്പെടാൻ ഇവർക്ക് ഏറെ താത്പര്യമാണ്. സൗമ്യ സ്വഭാവമുള്ളവരും ബുദ്ധിവാൻമാരുമായിരിക്കും ഇവർ. കാഴ്ചകൾ കാണാൻ ഏറെ ഇഷ്ടപ്പെടുന്നവരും ധാരാളം സുഹൃത്തുക്കളുള്ളവരുമായിരിക്കും സെപ്തംബർ മാസത്തിൽ ജനിച്ചവർ. അന്തിമതീരുമാനമെടുക്കുന്ന തിരക്കുപിടിച്ച സ്വഭാവക്കാര്‍ പക്ഷേ അതില്‍ ദുഖിക്കുന്ന പ്രകൃതം. തന്നോട് തന്നെ ആകര്‍ഷണം. ശക്തമായ നിലപാട്. ശ്രദ്ധ നേടാനുള്ള ആഗ്രഹം. നയതന്ത്ര സ്വഭാവം. ആശ്വസിപ്പിക്കുന്ന സമീപനം. ആളുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള താല്പര്യം. ധീരരും ഭയശൂന്യരും. സാഹസികര്‍. സ്നേഹവും ശ്രദ്ധയുമുള്ളവര്‍. നിശ്ചയദാര്‍ഡ്യമുള്ളവര്‍. സാധാരണയായി ധാരാളം സുഹൃത്തുക്കളുണ്ടാവും. ലൈംഗികതയിലുള്ള താല്പര്യം. നിശ്ചയദാര്‍ഡ്യം. നല്ല ഓര്‍മ്മശക്തി. സ്വയവും മറ്റുള്ളവരെയും പ്രചോദിപ്പിക്കുന്ന സ്വഭാവം. 9 എന്ന അക്കമായിരിക്കും സെപ്റ്റംബർ മാസത്തിൽ ജനിച്ചവരെ സ്വാധീനിക്കുന്നത്.

വളരെ ബുദ്ധിസാമര്‍ത്ഥ്യം ഉള്ളവരായിരിക്കും. ബുദ്ധിപരമായി ചിന്തിക്കുന്നവരും, ഓര്‍മ്മശക്തിയുള്ളവരുമായിരിക്കും. സെപ്തംബർ മാസത്തില്‍ ജനിച്ച സ്ത്രീകള്‍. 


ഒക്ടോബർ

പൊതുവേ വിശാല ഹൃദയരും സൗന്ദര്യമുള്ളവരുമാണ് ഒക്ടോബർ മാസത്തിൽ ജനിച്ചവർ. സുഹൃത്തുക്കൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഇവർ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരാണ്. സ്വാഭിപ്രായമുള്ളവരായ ഇവർ പ്രവചിക്കാനാവാത്ത സ്വഭാവക്കരായിരിക്കും. കാര്യക്ഷമത ഇവർക്ക് ഏറെ ഉണ്ടായിരിക്കും. സംസാരപ്രിയര്‍. തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവര്‍. ഉള്ളിലും പുറമേയും സൗന്ദര്യമുളളവര്‍. നുണപറഞ്ഞാലും അത് പുറമേ അറിയില്ല. ഇടക്കിടെ ദേഷ്യപ്പെടും. സുഹൃത്തുക്കളെ നന്നായി ശ്രദ്ധിക്കും. ധീരരും ഭയമില്ലാത്തവരും. എല്ലായ്പോഴും സൗഹൃങ്ങളുണ്ടാക്കുന്നു. മാനസികമായി വേഗത്തില്‍ മുറിവേല്‍ക്കുമെങ്കിലും വേഗം തന്നെ അവ ഭേദമാകും. പകല്‍ സ്വപ്നം കാണുന്ന സ്വഭാവക്കാര്‍. അഭിപ്രായമുള്ളവര്‍. വികാരങ്ങളെ അടക്കിവയ്ക്കുന്നതില്‍ ശ്രദ്ധിക്കില്ല. വളരെ ഊര്‍ജ്ജസ്വലര്‍. പെരുമാറ്റം പ്രവചിക്കാനാവില്ല. 10 എന്ന അക്കമായിരിക്കും ഇവരെ സ്വാധീനിക്കുന്നത്.

ഒക്ടോബർ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ ഒരു കാര്യത്തെ പറ്റി ചിന്തിച്ചാല്‍ അത് സാധിക്കുന്നവരായിരിക്കും. ശാരീരിക സൗന്ദര്യം ഉള്ളവരായിരിക്കും. എപ്പോഴും പുതിയ പുതിയ കൂട്ടുകാരെ സമ്ബാദിക്കുന്നവരും വിശ്വാസമുള്ളവരായിരിക്കും. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്നത് നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല. 


നവംബർ

ദൈവ വിശ്വാസമുള്ളവരും , ദേശസ്നേഹമുള്ളവരുമാണ് ഇവർ. തമാശ പറയാൻ ഇവർക്ക് നല്ല കഴിവുണ്ടായിരിക്കും. ഒരാളുടെ പുറമേയുള്ള ഭംഗിയും സ്വഭാവവും നോക്കി അയാളുടെ വ്യക്തിത്വം നിശ്ചയിക്കുന്ന ആളുകളല്ല നവംബർ മാസം ജനിച്ചവർ. നല്ല തൻറേടമുള്ളവരും ഭയമില്ലാത്തവരുമാണ് ഇവർ. വിശ്വാസയോഗ്യരാണ് നവംബര്‍ മാസത്തില്‍ ജനിച്ചവര്‍. വളരെ കാമാതുരരും അതൊടൊപ്പം അപകടകാരികളും. എങ്ങനെ തമാശയാക്കാം എന്നറിയാവുന്നവര്‍. സെക്സിയും ദൂരൂഹവുമായ സ്വഭാവം. ചിലപ്പോള്‍ വന്യമായ സ്വഭാവം. സ്വതന്ത്രമായ വ്യക്തിത്വത്തിലും ആന്തരിക-ബാഹ്യ സൗന്ദര്യത്തിലും ആളുകള്‍ ആകര്‍ഷിക്കപ്പെടും. ചില സമയത്ത് വളരെ വൈകാരികമായി പെരുമാറും. പുതിയ ആളുകളുമായി എളുപ്പം പരിചയപ്പെടുകയും സമൂഹങ്ങളില്‍ വളരെ സ്വതന്ത്രമായി പെരുമാറുകയും ചെയ്യും. ഭയരഹിതരും സ്വതന്ത്രരും. വളരെ ഊര്‍ജ്ജസ്വലര്‍. സാധാരണയായി മഹാന്മാരായ പുരുഷന്മാര്‍ ഈ മാസത്തിലാണ് ജനിക്കാറ്. ഇവരെ 11 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്.

നവംബർ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ കാര്യങ്ങളെ പോസിറ്റീവായി ചിന്തിക്കുന്നവരായിരിക്കും. ബുദ്ധിപരമായി ചിന്തിക്കുകയും, ക്ഷമയുള്ളവരമായിരിക്കും. വികാരാധീനരായിരിക്കും. ആത്മാര്‍ത്ഥയുള്ളവരായിരിക്കും. 


ഡിസംബർ

ഡിസംബറിൽ ജനിച്ചവർ ഏറെ വ്യക്തിത്വമുള്ളവരും ,സൗന്ദര്യമുള്ളവരുമായിരിക്കും. ദേശസ്നേഹമുള്ള ഇവർ കളികൾ ഏറെ ഇഷ്ടപ്പെടുന്നവരാണ്. വളരെ വിനീതമായാണ് ഇവർ സംസാരിക്കുക. സംസാര പ്രിയരാണ് ഡിസംബർ മാസത്തിൽ ജനിച്ചവർ. ആകര്‍ഷകമായ രൂപഭംഗിയുള്ളവരാവും ഇവര്‍. മറ്റേത് മാസത്തില്‍ ജനിച്ചവരേക്കാള്‍ മികവുള്ളവര്‍. വിശ്വസ്തതയും ധീരതയുമുള്ളവര്‍. രാജ്യസ്നേഹികള്‍. എല്ലാത്തിലും മത്സര സ്വഭാവമുള്ളവര്‍. കളികളിലും ഇടപെടലുകളിലും വളരെ സജീവം. അസഹിഷ്ണുക്കളും തിടുക്ക സ്വഭാവമുള്ളവരും. എളുപ്പത്തില്‍ സംസാരിക്കാമെങ്കിലും മനസിലാക്കാന്‍ പ്രയാസം. ദീര്‍ഘ വീക്ഷ​ണമുള്ളവരെങ്കിലും മനസിലാക്കാന്‍ എളുപ്പമല്ല. ദയാവായ്പിനാല്‍ വേഗം സ്വീധീനിക്കപ്പെടും. നിഷ്കളങ്കരും മിതഭാഷികളും. ധാരാള​ ആശയങ്ങളുണ്ടാവും. സജീവമായ മനസ്. സംഗീതം ഇഷ്ടപ്പെടും. ലോലമായ മനസ്സുള്ളവരാണ് ഇവര്‍. 12 എന്ന അക്കമായിരിക്കും ഇവരെ സ്വാധീനിക്കുന്നത്.

ഡിസംബർ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ സമൂഹത്തില്‍ വളരെയധികം ഇടപെടുന്നവര്‍ ആയിരിക്കും. കാര്യങ്ങളെ നന്നായി സമീപിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍. 

birth-month-also-says-about-character

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.