ഗൂഗിൾ സെർച്ചിലും, മാപ്പിലും ഇനി കൊവിഡ് വാക്സിൻ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. കൊവിഡ് വാക്സിൻ എന്ന് സേർച്ച് ചെയ്താൽ സമീപത്തുള്ള വാക്സിൻ സെന്ററുകൾ, വാക്സിൻ ലഭ്യത, പണം നൽകിയാണോ വാക്സിൻ നൽകുന്നത്, സൗജന്യ വാക്സിനാണോ എന്നീ വിവരങ്ങൾ അറിയാനാകും. ഇതുവഴി എളുപ്പം കൊവിഡ് വെബ്സൈറ്റിലേക്കും എത്താനാകും. കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് ഗൂഗിളിന്റെ നടപടി.
വാക്സിൻ ലഭ്യത അറിയാൻ പുതിയ വഴി
Ammus
0