Header Ads

  • Breaking News

    മാനസ കൊലപാതകം; കൊലയാളി രഖിലിന്റെ ഉറ്റസുഹൃത്ത് അറസ്റ്റിൽ

     


    കൊച്ചി: 

    മാനസ കൊലപാതകത്തില്‍ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. മാനസയെ കൊലപ്പെടുത്തിയ രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യനാണ് പിടിയിലായത്. ഇയാളെ തെളിവെടുപ്പിനായി ബിഹാറിലേക്ക് കൊണ്ടുപോയി.

    മാനസയും രഖിലുമായുള്ള ബന്ധം തകര്‍ന്ന ശേഷം ആദിത്യനൊപ്പമായിരുന്നു രഖില്‍ ബിഹാറില്‍ പോയത്. ഇവിടെ നിന്നാണ് ഇയാള്‍ കൊലപാതകം നടത്താന്‍ ഉപയോഗിച്ച തോക്ക് സംഘടിപ്പിച്ചത്. രഖിലിന് തോക്ക് വിറ്റ കേസില്‍ ബിഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് കുമാര്‍ വര്‍മ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

    കള്ള തോക്ക് നിര്‍മാണത്തിന്റെയും വില്‍പ്പനയുടെയും പ്രധാനകേന്ദ്രമായ മുന്‍ഗറില്‍ നിന്നാണ് സോനു കുമാര്‍ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാര്‍ നല്‍കിയ വിവരമാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാറിന്റെ അറസ്റ്റിന് സഹായകമായത്.

    തോക്ക് ബിഹാറില്‍ കിട്ടുമെന്ന് കൊലപാതകിയായ രഖിലിന് മനസ്സിലായത് അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനത്തൊഴിലാളി വഴിയായാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. 35000 രൂപയ്ക്കാണ് ഇവരില്‍ നിന്ന് രഖില്‍ തോക്ക് വാങ്ങിയത്.



    കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ ആദിത്യന്‍ രഖിലിന്റെ ഉറ്റസുഹൃത്തിന് പുറമെ ബിസിനസ് പങ്കാളിയുമാണ്. ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനെന്ന പേരിലാണ് രഖിലും ആദിത്യനും ബിഹാറിലേക്ക് പോയത്. ഏഴ് തിരകള്‍ ഉപയോഗിക്കാവുന്ന പഴകിയ തോക്കാണ് രഖില്‍ ഉപയോഗിച്ചത്.

    7.62 എംഎം വിഭാഗത്തിലുള്ള പിസ്റ്റള്‍ ഉപയോഗിച്ചാണ് രഖില്‍ മാനസയെ കൊലപ്പെടുത്തിയത്. ഇതിനായി കോതമംഗലത്ത് മാനസ താമസിച്ച വീടിനോട് ചേര്‍ന്ന് വാടകയ്ക്ക് വീട് എടുത്ത് ദിവസങ്ങളോളം പെണ്‍കുട്ടിയെ ഇയാള്‍ നിരീക്ഷിച്ചിരുന്നു. മാനസയെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ അതേ തോക്കുപയോഗിച്ച് രഖില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad