Header Ads

  • Breaking News

    മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയിൽ

     


    നെടുങ്കണ്ടം : 

    മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇടുക്കിയില്‍ പെണ്‍കുട്ടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര പൊലീസ് വ്യാഴാഴ്ച നെടുങ്കണ്ടത്ത് എത്തുകയായിരുന്നു.

    സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസിന് കഴിഞ്ഞ ദിവസം പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കേരളത്തിലുണ്ടെന്നറിഞ്ഞത്. തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുവാന്‍ നെടുങ്കണ്ടം പൊലീസിന്റെ സഹായം തേടി.

    പാമ്പാടുംപാറയിലെ ഏലത്തോട്ടത്തില്‍ കുറച്ച്‌ നാളുകള്‍ക്ക് മുമ്ബ് ജോലി തേടി കമിതാക്കള്‍ എത്തുകയായിരുന്നു. നെടുങ്കണ്ടം സിഐ ബി.എസ് ബിനുവിന്റെ നേത്യത്വത്തിലുള്ള സംഘം വ്യഴാഴ്ച പാമ്പാടുംപാറ എസ്റ്റേറ്റ് കേന്ദ്രികരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

    പൊലീസ് എത്തിയ വിവരം അറിഞ്ഞ ഇരുവരും ഇവിടെ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ പെണ്‍കുട്ടിയെ, കോമ്ബയാര്‍ ഭാഗത്തെ പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്ന ഏലത്തോട്ടത്തിന് സമീപം കണ്ടെത്തി. പെണ്‍കുട്ടിയെ പൊലീസ് പിടികൂടുന്നത് കണ്ട് കാമുകന്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

    No comments

    Post Top Ad

    Post Bottom Ad