• Breaking News

    തൊഴില്‍രഹിതർക്ക് 4 ലക്ഷം രൂപ വരെ വായ്പ : ഇപ്പോൾ അപേക്ഷിക്കാം

     




    തിരുവനന്തപുരം: 

    ലഘുവ്യവസായ യോജന പദ്ധതിയുടെ ഭാഗമായി 2 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ തൊഴില്‍ രഹിതരായ പട്ടികജാതിയില്‍പ്പെട്ട യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ നിന്ന് മുമ്പ് ഏതെങ്കിലും സ്വയംതൊഴില്‍ വായ്പ ലഭിച്ചവര്‍ അര്‍ഹരല്ല.

    അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷികവരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000 രൂപയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000 രൂപയും കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്‌ ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം.

    താത്പര്യമുള്ളവര്‍ അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി കിളിമാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

    അഭിപ്രായങ്ങളൊന്നുമില്ല

    Post Top Ad

    Post Bottom Ad