Header Ads

  • Breaking News

    മലപ്പുറത്തും കോട്ടയത്തും വാഹനാപകട പരമ്പര.... 24 മണിക്കൂറിനിടെ 5 വാഹനപകടങ്ങളിലായി 7 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു....


    മലപ്പുറത്തും കോട്ടയത്തും വാഹനാപകട പരമ്പര.  24 മണിക്കൂറിനിടെ 5 വാഹനപകടങ്ങളിലായി 7 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് സ്ത്രീകളും കൈകുഞ്ഞും പ്രാദേശിക മാധ്യമ പ്രവർത്തകനുമടക്കം നാല് പേരാണ് മലപ്പുറത്ത് മരിച്ചത്. കോട്ടയം വൈക്കത്തും മണിമലയിലുമുണ്ടായ അപകടത്തിൽ മൂന്ന് പേരും മരിച്ചു.

    ( VIDEO: 

    വെളിയങ്കോട് അയ്യോട്ടിചിറ സ്‌കൂൾപടിയിലാണ് കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ പൊന്നാനി കടവനാട് സ്വദേശികളും ആരോഗ്യ പ്രവർത്തകരുമായ തണ്ടിലത്ത്  സുഷ, രാധാഭായ് എന്നിവരാണ് മരിച്ചത്.  അപകടത്തിൽ പരിക്കുപറ്റിയ അഞ്ച് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിനിടെ രക്ഷാ പ്രവർത്തനത്തിനത്തിയ രണ്ട് ആംബുലൻസുകൾ പുതുപൊന്നാനിയിലും അപകടത്തിൽപെട്ടു.
    പൊന്നാനി എടപ്പാൾ റോഡിൽ പുഴമ്പ്രത്തുണ്ടായ അപകടത്തിലാണ് പ്രാദേശിക മാധ്യമ പ്രവർത്തകനും പൊന്നാനി  സ്വദേശിയുമായ വിക്രമാദിത്യൻ മരിച്ചത്. കാറും, രണ്ടു ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം കോട്ടക്കൽ  കോഴിച്ചെനയിലുണ്ടായ അപകടത്തിലാണ് ഒരു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിന്റെ ദാരുണാന്ത്യം. മുന്നിയൂർ സ്വദേശി  റഷീദിൻ്റെ മകൾ ആയിഷയാണ് മരിച്ചത്.മിനിലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോട്ടയം വൈക്കത്ത് ആരോഗ്യ പ്രവർത്തകരുമായി പോയ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി സനജയാണ് മരിച്ചത്. ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.  നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചാണ് അപകടം ഉണ്ടായത്.
    കോട്ടയം മണിമലയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പറിൽ കാർ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാഴൂർ സ്വദേശികളായ സോണിയ, ഷാരോൺ എന്നിവരാണ് മരിച്ചത്. 3 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 

    ( Video:

    No comments

    Post Top Ad

    Post Bottom Ad