Header Ads

  • Breaking News

    യുവതിയുടെ വണ്‍പ്ലസ് നോര്‍ഡ് 2 പൊട്ടിത്തെറിച്ചെന്ന് ട്വീറ്റ്;നിർമ്മാണപ്പിഴവല്ലെന്ന് വണ്‍പ്ലസ്



    ബംഗളുരു:

    വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ നോര്‍ഡ് 2 പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട്. യുവതി സൈക്കിള്‍ സവാരി നടത്തുന്നിതിനിടയിലാണ് ബാഗിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചതെന്ന് ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ടു ചെയ്യുന്നു.  ബെംഗളൂരുവിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവാണ് ഇക്കാര്യം ട്വിറ്റര്‍ വഴി അറിയിച്ചത്. അങ്കുര്‍ ശര്‍മ്മ എന്ന അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എന്നാല്‍, ഈ ട്വീറ്റ് പിന്നീട് നീക്കംചെയ്തു. 

    അതേസമയം, ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ട്വീറ്റ് പ്രകാരം തന്റെ ഭാര്യ രാവിലെ ആറുമണിക്ക് സൈക്കിള്‍ സവാരിക്ക് പോയെന്നും സ്ലിങ് ബാഗില്‍ കരുതിയിരുന്ന അഞ്ചു ദിവസം മുൻപ് വാങ്ങിയ വണ്‍പ്ലസ് നോര്‍ഡ് 2 ആണ് പൊട്ടിത്തെറിച്ചതെന്നും പറയുന്നു. ബാഗില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയെന്നും ഭാര്യ അപകടത്തില്‍ പെട്ടുവെന്നും അവരിപ്പോള്‍ മാനസികാഘാതമേറ്റു കഴിയുകയാണ് എന്നുമായിരുന്നു ശര്‍മ്മയുടെ ട്വീറ്റ്. ഒപ്പം വണ്‍പ്ലസ് നോര്‍ഡ് 2ന്റേതെന്നു പറഞ്ഞ് കത്തിക്കരിഞ്ഞ ഫോണിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

    എന്നാൽ, ഈ വാര്‍ത്ത തങ്ങളുടെ ആത്മവിശ്വാസം ചോര്‍ത്തുന്ന ഒന്നാണ് എന്നായിരുന്നു വണ്‍പ്ലസ് കമ്പനിയുടെ പ്രതികരണം. തുടര്‍ന്ന് കമ്പനി നടത്തിയ അന്വേഷണത്തിനൊടുവില്‍ ആന്‍ഡ്രോയിഡ് അതോറിറ്റിക്കു നല്‍കിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പൊട്ടിത്തെറിച്ചത് ഫോണിന്റെ നിര്‍മാണപ്പിഴവുകള്‍ മൂലമല്ലെന്നും മറിച്ച് മറ്റു ചില ബാഹ്യ സാഹചര്യങ്ങള്‍ കൊണ്ടാണെന്നുമാണ്. ഉപയോക്താക്കളുടെ സുരക്ഷ തങ്ങള്‍ക്ക് പരമപ്രധാനമാണെന്നും കമ്പനി നല്‍കിയ കുറിപ്പില്‍ പറയുന്നു. അപകടം നേരിട്ട ഉപയോക്താവിനു തങ്ങള്‍ പിന്തുണ നല്‍കുന്നുണ്ടെന്നും കമ്പനി പറയുന്നു. തങ്ങളുടെ ഉല്‍പന്നങ്ങള്‍ സുരക്ഷാ ടെസ്റ്റുകള്‍ നടത്തിയ ശേഷം മാത്രമാണ് പുറത്തിറക്കുന്നെതെന്നും കമ്പനി അവകാശപ്പെടുന്നു. ഇത്തരം സംഭവങ്ങളെ തങ്ങള്‍ ഗൗരവത്തിലെടുക്കുന്നു എന്നും കമ്പനി വ്യക്തമാക്കി. ഈ സംഭവം റെഡിറ്റ് ഫോറങ്ങളിലും ചര്‍ച്ചയായിരുന്നു. എന്നാല്‍, ബാഗിലുണ്ടായിരുന്ന മറ്റേതെങ്കിലും വസ്തുവുമായി ഉണ്ടായ സമ്പര്‍ക്കമാണോ അപകടകാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. എന്തിനാണ് ശര്‍മ്മ തന്റെ ട്വീറ്റ് ഡിലീറ്റു ചെയ്തത് എന്ന ചോദ്യവും നിലനില്‍ക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad