Header Ads

  • Breaking News

    ഇ-ബുൾ ജെറ്റ് വ്ലോഗർമാരെ കോടതിയിൽ ഹാജരാക്കി,കോടതിമുറിക്കുള്ളിലും നാടകീയ രംഗങ്ങൾ

     




    ഇ-ബുൾ ജെറ്റ് വ്ലോഗർമാരെ കോടതിയിൽ ഹാജരാക്കി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.കോടതിമുറിക്കുള്ളിലും നാടകീയ രംഗങ്ങൾ അരങ്ങേറി.പോലീസ് കള്ളകേസിൽ കുടിക്കി, ഞങ്ങൾ ഒരു പബ്ലിക് ഫിഗർ ആണ്, ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല എന്നും ഇരുവരും പൊട്ടിക്കരഞ്ഞ് പറഞ്ഞു.കഴിഞ്ഞ ദിവസം ഇവരുടെ വാൻ അൾട്ടറേഷനുമായി ബന്ധപ്പെട്ട് കണ്ണൂ‍ർ ആർടിഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു.ഇതിനായിട്ടുള്ള അന്വേഷണ നടപടികൾക്കായി ഇബുൾ ജെറ്റിനോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു.

    അതേതുടർന്ന് ഇന്ന് രാവിലെ ഇരുവരും ഓഫീസിലേക്ക് എത്തുകയും അവിടെ വെച്ച് സംസാരത്തിലൂടെ സംഘ‍ർഷം ഉണ്ടാകുകയും ചെയ്തു.ഇവരുടെ വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം യൂട്യൂബ് വീഡിയോയായിലൂടെ പങ്കുവച്ചിരുന്നുതങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പറഞ്ഞു.ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂ‍ർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad