Header Ads

  • Breaking News

    സിപിഐ എം പ്രവർത്തകന്റെ സ്‌കൂട്ടർ കത്തിച്ചു

     


    നാദാപുരം കുമ്മങ്കോട് സിപിഐ എം പ്രവർത്തകന്റെ സ്‌കൂട്ടർ അഗ്നിക്കിരയാക്കി. കുമ്മങ്കോട് ബ്രാഞ്ച് അംഗവും നാദാപുരം പഞ്ചായത്ത് 17‐ാം വാർഡ് ആർആർടി അംഗവുമായ ആശാരിക്കണ്ടി എ കെ അജിത്തിന്റെ സ്‌കൂട്ടറാണ് സാമൂഹ്യ വിരുദ്ധർ അഗ്നിക്കിരയാക്കിയത്.


    വീടിനോട് ചേർന്ന കാർപോർച്ചിൽ നിർത്തിയിട്ടതായിരുന്നു. വ്യാഴാഴ്‌ച രണ്ടേകാലോടെ സ്‌കൂട്ടർ കത്തി തീയും പുകയും വീടിനുള്ളിലേക്ക് പടർന്നതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്‌. ഓടികൂടിയ അയൽവാസികൾ വെള്ളമൊഴിച്ച് വീടിനുള്ളിലേക്ക് തീ പടരുന്നത് തടഞ്ഞു. ഭിന്നശേഷികാരനായ അജിത്തിന്റെ ജീവനോപാധിയായിരുന്നു ഈ സ്‌കൂട്ടർ.

    മേഖലയിൽ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന നിഗൂഢ ശക്തികളാണ്‌ സംഭവത്തിന്‌ പിന്നിൽ എന്നാണ് സംശയിക്കുന്നത്. രണ്ടു ദിവസം മുമ്പ് തറക്കക്കണ്ടി മുക്കിൽ ബോംബ് സ്‌ഫോ‌ടനം നടത്തിയും അജ്ഞാതർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. നാദാപുരം ഡിവൈഎസ്‌പി ടി പി ജേക്കബിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

    No comments

    Post Top Ad

    Post Bottom Ad