Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ജില്ലയില്‍ ശനി (ആഗസ്ത് 28) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഗവ എല്‍ പിസ്‌കൂള്‍ സ്‌കൂള്‍ മാതമംഗലം, ചപ്പാരപ്പടവ് മനഗര എല്‍പി സ്‌കൂള്‍, മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും ഉളിക്കല്‍ യുപി സ്‌കൂളില്‍, പിണറായി ആര്‍സി അമല ബേസിക് യുപി സ്്കൂള്‍, പാനൂര്‍ നജാത്ത് എല്‍പി സ്‌കൂള്‍ എന്നിവിങ്ങളില്‍ രാവില 10 മുതല്‍ വൈകിട്ട് നാലു വരെയും, ഇരിണാവ് ഹിന്ദു എല്‍പി സ്‌കൂള്‍, ഉദയംകുന്ന് കുടുംബക്ഷേമ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും പുറക്കളം അംഗനവാടി കുറ്റിയാട്ടൂര്‍ രാവിലെ 10 മുതല്‍ 12 വരെയും വരെയും, മണിയൂര്‍ സെന്‍ട്രല്‍ എ എല്‍ പി സ്‌കൂളില്‍ ഉച്ചക്ക് ഒന്നര മുതല്‍ മൂന്നര വരെയും മൊറാഴ കുഞ്ഞരയാല്‍ കുടുംബക്ഷേമകേന്ദ്രം, പള്ളിയാമൂല എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad