Header Ads

  • Breaking News

    ഇന്ന് കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളിൽ


    പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊതുവാച്ചേരി, ഭാസ്‌കരന്‍ പീടിക, കുണ്ടോളി മുക്ക്, കണ്ണോത്ത് ചിറ, പാറേക്കുണ്ട് , മണിക്കീല്‍ അമ്പലം, ഇരിവേരി കനാല്‍ ഭാഗങ്ങളില്‍ വെള്ളി(ആഗസ്ത് 13) രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക്് രണ്ടു മണി വരെയും, അലുവ പീടിക, ഇരിവേരി പള്ളി, ഇരിവേരി കാവ് ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ടു മണി മുതല്‍ വൈകിട്ട് ആറു മണിവരെയും വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹനുമാന്‍ മുക്ക്, ചന്ദ്രോത്ത് പീടിക, എളയാവൂര്‍ വയല്‍, എളയാവൂര്‍ കനാല്‍, എളയാവൂര്‍ അമ്പലം, കണ്ണന്‍ നഗര്‍ റോഡ്, ഫ്‌ളവേഴ്‌സ് ടി വി റോഡ് എന്നീ ഭാഗങ്ങളില്‍ വെള്ളി(ആഗസ്ത് 13) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജാസ് സ്‌കൂള്‍ പരിസരം, വെങ്ങര വയല്‍, ഹാന്‍വീവ് പരിസരം, ചിറക്കല്‍ ചിറ, ആറാട്ട് വയല്‍ ഭാഗങ്ങളില്‍ വൈള്ളി(ആഗസ്ത് 13) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ എരിപുരം പോലീസ് സ്റ്റേഷന്‍, മാടായിപ്പാറ, മാടായിക്കാവ് ഭാഗങ്ങളില്‍ വെള്ളി (ആഗസ്ത് 13) രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടൗണ്‍, കണ്ണങ്കൈ, ഏര്യം ടവര്‍, പെരൂല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വെള്ളി (ആഗസ്ത് 13) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരിപഞ്ചായത്ത്, ശിവശക്തി, സ്വദേശ് , കമാല്‍പീടിക,അണ്ണാക്കോട്ടന്‍ചാല്‍ , കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, വീനസ് ക്ലബ് എന്നീ ഭാഗങ്ങളില്‍ വെള്ളി (ആഗസ്ത് 13) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad