Header Ads

  • Breaking News

    സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍ കാട്ടി വീഡിയോ ഷൂട്ട് ചെയ്ത മലയാളി യൂട്യൂബര്‍ അറസ്റ്റില്‍

     


    കൊച്ചി : 

    സ്ത്രീകളെ ശല്യം ചെയ്യുന്ന രീതിയില്‍ വീഡിയോ ഷൂട്ട് ചെയ്ത യു ട്യൂബർ അറസ്റ്റിൽ. എറണാകുളം ചിറ്റൂർറോഡ് സ്വദേശി ആകാശ് സൈമൺ മോഹനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാനായി സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍ കാട്ടി ‘പ്രാങ്ക് വിഡിയോ’ ചിത്രീകരിക്കുകയായിരുന്നു യുവാവ്.

    സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച് യുട്യൂബിൽ അപ് ലോഡ് ചെയ്യുകയാണ് ഇയാൾ ചെയ്തിരുന്നത് എന്നാണ് നോര്‍ത്ത് പൊലീസ് പറയുന്നത്. അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിച്ചെന്നും മോശമായി സംസാരിച്ചെന്നും പരാതി വന്നതോടെയാണ് പൊലീസ് നടപടി.

    No comments

    Post Top Ad

    Post Bottom Ad