Header Ads

  • Breaking News

    അജ്ഞാതരോഗം ബാധിച്ച് ആടുകള്‍ ചാകുന്നു സംഭവം : കണ്ണൂര്‍ മൃഗസംരക്ഷണ വകുപ്പ് ആടുകളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു

     


    മലയോര മേഖലയില്‍ അജ്ഞാത രോഗം ബാധിച്ച് ചാകുന്ന സംഭവത്തില്‍ കണ്ണൂര്‍ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘം കേളകം പൊയ്യമല  സ്വദേശി നെല്ലിക്കാക്കുടി വര്‍ഗീസിന്റെ രോഗലക്ഷണമുള്ള ആടുകളില്‍നിന്നും അല്ലാത്തവയില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു. 

    സ്രവങ്ങളുടെയും രക്തം, വിസര്‍ജ്യങ്ങള്‍ എന്നിവയുടെയും സാമ്പിളുകളാണ് ശേഖരിച്ചത്. കൂടാതെ ആടുകള്‍ക്ക് നല്‍കി വരുന്ന തീറ്റകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

    സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂരിലെ ലാബിലും തിരുവനന്തപുരത്തെ ലാബിലും പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ല ഡിസീസ് (ഡി.ഐ.ഒ)  ഇന്‍വസ്റ്റിഗേഷന്‍  ഓഫീസര്‍  ഡോ.കെ.ജെ വര്‍ഗീസ്, ഡോ.രഞ്ജിനി, ലാബ് ടെക്‌നിഷന്‍ രവീന്ദ്രന്‍, അടക്കാത്തോട് മൃഗാശുപത്രി വെറ്റിനറി ഡോക്ടര്‍ നീതു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. രോഗം സംബന്ധിച്ച വ്യക്തമായ വിവരം പരിശോധനാ ഫലം ലഭ്യമാകുന്ന മുറക്ക് മാത്രമേ ലഭിക്കൂവെന്ന്  ഡിസീസ് (ഡി.ഐ.ഒ)  ഇന്‍വസ്റ്റിഗേഷന്‍  ഓഫീസര്‍  ഡോ.കെ.ജെ വര്‍ഗീസ് പറഞ്ഞു. 

     
    നിലവില്‍ രോഗലക്ഷണം കാണിക്കുന്ന ആടുകള്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. പരിശോധനാ ഫലം ലഭ്യമായാല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വര്‍ഗീസിന്റെ മലബാറി ആടിന് കൂടി ഇന്ന് രോഗാവസ്ഥ ഉണ്ടായിട്ടുണ്ട്. 
    കൂടുതല്‍ ആടുകളിലേക്ക് സമാന രോഗ ലക്ഷണങ്ങളും കണ്ടു തുടങ്ങിയിട്ടുണ്ട്."

    No comments

    Post Top Ad

    Post Bottom Ad