Header Ads

  • Breaking News

    ഇ ബുള്‍ജെറ്റ് ആരാധകനോടുള്ള നടൻ സുരേഷ് ഗോപിയുടെ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

     


    കൊച്ചി : 

    ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ അറസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഇവര്‍ക്കെതിരെ കേസെടുത്തതില്‍ നിന്ന് തുടങ്ങിയതാണ് വിവാദം. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരാണ് അറസ്റിലായത്.

    സമൂഹ മാധ്യമങ്ങളിൽ പൊലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും വ്ലോഗർമാരുടെ ആരാധകർ നടത്തിയ പ്രചാരണം സൈബർ സെൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ സോഷ്യൽ മീഡിയയിൽ വന്നു.

    സഹായത്തിനായി വിളിച്ച ഇബുള്‍ജെറ്റ് ആരാധകനോടുള്ള സുരേഷ് ഗോപിയുടെ മറുപടിയാണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്. പെരുമ്പാവൂര്‍ എറണാകുളത്ത് നിന്നുള്ള കുറച്ചു പേരാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ് ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോള്‍ താരത്തിനും സംഗതി വ്യക്തമായില്ല. വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇബുള്‍ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്‌ററ് ചെയ്‌തെന്നും, സാര്‍ ഇടപെടണമെന്നും പറയുന്ന ആരാധകനോട് പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് എല്ലാം മുഖ്യ മന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴില്‍ ആണെന്നും അദ്ദേഹം പറയുന്നു.

    അതു കഴിഞ്ഞ് സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന ആരാധകന്റെ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്. എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാൻ ചാണകമല്ലേ എന്നാണ് സുരേഷ് ഗോപി പറയുന്നത്. ചാണകം എന്നു കേട്ടാലേ അലര്‍ജി അല്ലെ എന്നും അദ്ദേഹം ചോദിക്കുന്നു.



    No comments

    Post Top Ad

    Post Bottom Ad