Header Ads

  • Breaking News

    കേരളത്തില്‍ വ്യാജ സിം നിര്‍മാണം: ഒരാളുടെ പേരില്‍ നാല് സിം; 24 എക്‌സ്‌ക്ലൂസിവ്

     


    കേരളത്തില്‍ വ്യാജ സിം നിര്‍മാണം വ്യാപകമാകുന്നു. സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനത്തിനായി വ്യാജ സിമ്മുകള്‍ നിര്‍മിച്ചുനല്‍കുന്ന ഏജന്‍സികള്‍ക്കെതിരെ നടപടിയില്ല. കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി പി ചന്ദ്രന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ചത് നാല് സിമ്മുകളാണ്. ഉപഭോക്തൃ കോടതി സേവനദാതാക്കള്‍ക്ക് പിഴയിട്ടിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഇല്ലെന്നാണ് ആരോപണം.

    സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജ മേല്‍വിലാസലത്തില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ വ്യാജ മേല്‍വിലാസത്തില്‍ സിമ്മുകള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്ന ഏജന്‍സികള്‍ നിരവധിയാണ്. പക്ഷേ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ രാജ്യത്ത് വ്യാജ സിം നിര്‍മാണത്തിനെതിരെ രണ്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിലൊന്നാണ് പി കെ ചന്ദ്രന്റെ പേരിലുള്ളത്. ഇയാളുടെ പേരിലുള്ള നാല് വ്യാജ സിമ്മുകള്‍ ഉപയോഗിച്ച് നൂറുകണക്കിന് ഫോണ്‍കോളുകള്‍ നടത്തിയിട്ടുണ്ട്. ആരെയാണ് ബന്ധപ്പെടുന്നതെന്ന് വ്യക്തമല്ല.

    മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ഒരുലക്ഷം രൂപ ഉപഭോക്തൃ കോടതി പിഴയിട്ടെങ്കിലും പിഴ അടച്ചിട്ടില്ലെന്നാണ് വിവരം. സിം രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വ്യാജ സിം നിര്‍മ്മിച്ചുനല്‍കുന്നവരെ കുറിച്ച് ക്രൈംബ്രാഞ്ചിനും വിവരം ലഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad