Header Ads

  • Breaking News

    കണ്ണൂരില്‍ നോട്ടുമായി പോയ വാനും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു


    കണ്ണൂര്‍:

    കണ്ണൂരില്‍ കറന്‍സി നോട്ടുമായി പോയ വാനും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു കണ്ണപുരത്താണ് വാഹന അപകടം സംഭവിച്ചത്. മംഗലാപുരം സ്വദേശി ജയപ്രകാശ് മരിച്ചത്. 47 വയസായിരുന്നു. കണ്ണപുരം യോഗശാലയില്‍ വച്ച്‌ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ച്‌ തന്നെ ജയപ്രകാശ് മരിക്കുകയായിരുന്നു.

    ഐസിഐസിഐ ബാങ്കില്‍ നിന്നും കറന്‍സി നോട്ടുകളുമായി ബംഗളൂരുവിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    പ്രശാന്ത് (40), ഉമേഷ്‌ (52), പൊന്നപ്പ(53) എന്നിവരെയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് ബാലകൃഷ്ണന്‍ (45) നെയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

    Video 👇

    https://fb.watch/6WF6e4ljjO/

    No comments

    Post Top Ad

    Post Bottom Ad