Header Ads

  • Breaking News

    അനന്യയുടെ പങ്കാളി ആത്മഹത്യ ചെയ്ത നിലയില്‍

     


    ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന വ്യക്തിയാണ് അത്മഹത്യ ചെയ്തത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ വിയോഗത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം.

    കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.

    കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad