Header Ads

  • Breaking News

    എല്ലാ വീടുകളിലും പൈപ്പുവെള്ളം: കേരളത്തിന് 1804 കോടി



    എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജൽജീവൻ മിഷൻ പദ്ധതി ഊർജിതമാക്കാൻ കേരളത്തിന് ഇക്കൊല്ലം 1804 കോടിരൂപ കേന്ദ്രം അനുവദിച്ചു. 2021-22 വർഷത്തേക്കാണ് ഈ തുക. കഴിഞ്ഞ സാമ്പത്തികവർഷം അനുവദിച്ചത് 404.24 കോടിയായിരുന്നു.


    2024 ഓടെ എല്ലാ വീടുകളിലും പൈപ്പുവെള്ളം എത്തിക്കാനുള്ള പദ്ധതി സംസ്ഥാനത്ത് ഇഴഞ്ഞുനീങ്ങുകയാണ്. ജൽജീവൻ മിഷൻ പദ്ധതി ഓരോ മാസത്തിലും വിലയിരുത്തണമെന്ന് ജലവിഭവമന്ത്രി ഗജേന്ദ്രസിങ് ഷെക്കാവത്ത് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ അഭ്യർഥിച്ചു

    എല്ലാവർക്കും പൈപ്പുവെള്ളം പദ്ധതി നടപ്പാക്കുന്നതിൽ കേരളം വളരെ പുറകിലാണ്. ഈയിടെ ചേർന്ന അവലോകനയോഗത്തിൽ സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് കേന്ദ്ര ജലവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. 2019 ഓഗസ്റ്റ് 15-ന് പദ്ധതി തുടങ്ങുമ്പോൾ സംസ്ഥാനത്തെ 67.14 ലക്ഷം വീടുകളിൽ 16.64 ലക്ഷത്തിലേ പൈപ്പുവെള്ളം എത്തിയിരുന്നുള്ളൂ.


    22 മാസങ്ങൾക്കിടയിൽ 6.36 ലക്ഷം വീടുകളിൽകൂടി വെള്ളമെത്തിക്കാനായി. എങ്കിലും ഈ സംഖ്യ ദേശീയശരാശരിയെക്കാൾ കുറവാണ്. ദേശീയതലത്തിൽ ഇക്കാലത്തെ വർധന 22 ശതമാനമാണെങ്കിൽ കേരളത്തിൽ പത്തുശതമാനമാണ്. ഇനിയും 44.14 ലക്ഷം വീടുകളിൽ പൈപ്പുവെള്ളം എത്തിക്കാനുണ്ട്.

    No comments

    Post Top Ad

    Post Bottom Ad