Header Ads

  • Breaking News

    കെ പി മോഹനന്‍ എംഎല്‍എയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു

    കൂത്തുപറമ്പ് എം എല്‍ എ കെ പി മോഹനന്റെ ഓഫീസ് എക്‌സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പാനൂര്‍ പി ആര്‍ മന്ദിരത്തിന്റെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. എം എല്‍ എ യുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എല്ലാ മേഖലയിലുമുള്ള നിരവധിയായ പ്രശ്‌നങ്ങളും അതെല്ലാം പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും നടക്കുന്നു എന്നതിനൊപ്പം എംഎല്‍എ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രം എന്ന നിലയില്‍ എംഎല്‍എ ഓഫീസിന്റെ ആവശ്യകത ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

    പി ആര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനന്‍ അധ്യക്ഷനായി. പാനൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീത അശോക്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എന്‍ വി ഷിനിജ, കെ ലത, സി രാജീവന്‍, പി വത്സന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    The post കെ പി മോഹനന്‍ എംഎല്‍എയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad