Header Ads

  • Breaking News

    അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി; ജില്ലയിൽ ഓൺലൈൻ പഠനം താളം തെറ്റുന്നു.



    കണ്ണൂർ:
    ജില്ലയിലെ വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവ് നികത്താതിരിക്കുകയും നിലവിലുള്ള അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും ചെയ്തതോടെ സ്കൂൾ ഓൺലൈൻ പഠനം താളം തെറ്റുന്നു.

    എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ കഴിഞ്ഞതോടെയാണ് അധ്യാപകരെ വ്യാപകമായി കോവിഡ് ഡ്യൂട്ടിയിൽ നിയോഗിച്ചത്. പൊലീസ് സ്​റ്റേഷൻ, ജില്ല കോവിഡ് വാർ റൂം, ഓക്സിജൻ വാർ റൂം, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ചെക്ക്​പോസ്​റ്റ്​, റെയിൽവേ സ്​റ്റേഷൻ, പഞ്ചായത്ത് വാർ റൂം തുടങ്ങിയയിടങ്ങളിലാണ്​ ഇവരെ നിയോഗിച്ചത്. ഡാറ്റ എൻട്രി, ഹെൽപ് ഡെസ്ക് തുടങ്ങിയ കാര്യങ്ങൾ ചെയ്യുകയായിരുന്നു ചുമതല. എന്നാൽ, ഓൺലൈൻ പഠനം തുടങ്ങിയതോടെ കോവിഡ് ഡ്യൂട്ടിയോടൊപ്പം ഓൺലൈൻ ക്ലാസ് കൂടി നോക്കേണ്ട അവസ്ഥയിലാണ്.

    കൈറ്റ് വിക്ടേഴ്​സ് ചാനലിൽ ക്ലാസ് വരുന്ന സമയത്ത് കുട്ടികൾക്ക് കാണാൻ അവസരം ഉണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ അധ്യാപകരെ ലഭിക്കാത്ത അവസ്ഥയാണ്. പ്രവർത്തനങ്ങൾ ഏതൊക്കെ ചെയ്യണമെന്നും, കുട്ടിയുടെ സംശയങ്ങളും, കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വേണം അധ്യാപകർ തീർക്കാൻ. കഴിഞ്ഞവർഷത്തിൽ നിന്നും വിഭിന്നമായി രക്ഷിതാക്കൾ, കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ഇത്തവണ നല്ല ഒരുക്കമായിരുന്നു നടത്തിയിരുന്നത്. ആദ്യഘട്ടം തന്നെ കൃത്യമായ ക്രമീകരണം നഷ്​ടപ്പെട്ടാൽ തിരിച്ചുവരവ് പ്രയാസകരമാകുമെന്ന് രക്ഷിതാക്കളും പറയുന്നു.

    *ചക്കരക്കൽ വാർത്ത*
    ➖➖➖➖➖➖➖➖➖➖➖
    https://chat.whatsapp.com/BnKUfVa4dGLJfnJ7biP3YY
    *______________________*
    *_മിതമായ നിരക്കിൽ ചക്കരക്കൽ വാർത്തയിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ ബന്ധപ്പെടുക._* *_Contact:9037416203_*

    No comments

    Post Top Ad

    Post Bottom Ad