Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ഇന്ന് (ജൂണ്‍ 10) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. എടവേലി സ്‌കൂള്‍, ബിഇഎംഎല്‍പി സ്‌കൂള്‍ പയ്യന്നൂര്‍, ചെറുപഴശ്ശി എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, പാറേമ്മല്‍ ഈസ്റ്റ് യു പി സ്‌കൂള്‍, മൊകേരി, വട്ടപ്പൊയില്‍ എല്‍ പി സ്‌കൂള്‍, ചേലോറ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും കുടുംബാരോഗ്യകേന്ദ്രം കൊട്ടിയൂര്‍, മുതിയളം അംഗന്‍വാടി, പെരുമാച്ചേരി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാലു മണിയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad