Header Ads

  • Breaking News

    ഏറ്റവും കുറഞ്ഞ വിലയിൽ ഗൂഗിൾ -ജിയോ 4 ജി സ്മാർട്ട് ഫോൺ



    ടെക് ഭീമനായ ഗൂഗിളുമായി സഹകരിച്ച് ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ 4ജി സ്മാർട്ട്ഫോൺ ആണ് റിലയൻസ് പ്രഖ്യാപിച്ചത്. അത്ഭുതപ്പെടുത്തുന്ന വിലയായിരിക്കും ജിയോഫോൺ നെക്‌സ്റ്റിന് എന്ന് മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ഏകദേശം 3000 രൂപയ്ക്കടുത്താണ് ജിയോഫോൺ നെക്‌സ്റ്റിന്റെ വില പ്രതീക്ഷിക്കുന്നത്.

    സെപ്‌റ്റംബർ 10ന് ഗണേശ ചതുർഥി ദിനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് വിപണിയിലെത്തുക. പ്രത്യേകം തയ്യാറാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുക. ജിയോ ഓഎസ് എന്നായിരിക്കും ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര്.

    ഗൂഗിൾ പ്ലേ സ്റ്റോർ, വോയ്‌സ് അസിസ്റ്റന്റ്, 5 ഇഞ്ചിൽ കൂടുതൽ വലിപ്പമുള്ള ഡിസ്പ്ലേ, കറുപ്പ് & നീല എന്നിങ്ങനെ രണ്ട് നിറങ്ങൾ ജിയോഫോൺ നെക്‌സ്റ്റിനുണ്ടാവും. ലോ ലൈറ്റ് സാഹചര്യങ്ങളിലും പോലും എച്ഡിആർ ക്വാളിറ്റിയിൽ ചിത്രങ്ങൾ പകർത്താൻ പറ്റുന്ന രീതിയിലാണ് ജിയോഫോൺ നെക്‌സ്റ്റിൽ കാമറ ഒരുക്കുക.

    No comments

    Post Top Ad

    Post Bottom Ad