Header Ads

  • Breaking News

    ഇന്ധനവില വീണ്ടും കൂട്ടി ; 37 ദിവസത്തിനിടയില്‍ 22 തവണ വില വര്‍ധിപ്പിച്ചു

    തിരുവനന്തപുരം:
    ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 പൈസയുമാണ് ഇന്നത്തെ വില. 37 ദിവസത്തിനകം 22തവണയാണ് വില വർധിപ്പിച്ചത്. ഈ ജൂണിൽ മാത്രം ഇതുവരെ 5 തവണ ഇന്ധന വില കൂട്ടി. പാലക്കാട് പെട്രോൾ വില 96.86 ഉം ഡീസൽ വില 92.26 ഉം ആണ് . കേരളത്തിൽ ഏറ്റവും കുറവ് വില എറണാകുളത്താണ്. പെട്രോളിന് 95.72 ഡീസൽ 91.19 എന്നിങ്ങനെയാണ് വില.

    No comments

    Post Top Ad

    Post Bottom Ad