Header Ads

  • Breaking News

    ഓട്ടോ റിക്ഷയിൽ 28 കുപ്പി മദ്യം കടത്തിയ യുവാവ് എക്സൈസ് പിടിയിൽ



    മട്ടന്നൂർ:

    മട്ടന്നൂർ റെയ്ഞ്ച് ഇൻസ്പെക്ടർ എ.കെ.വിജേഷും സംഘവും മട്ടന്നൂരിൽ വച്ച് ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 28 കുപ്പി (14 ലിറ്റർ) വിദേശ മദ്യവുമായി കല്ലൂർ അരിങ്ങോട് സ്വദേശി ശ്രീനിലയത്തിൽ കറുപ്പ് സ്വാമി മകൻ ആർ.വെള്ളസ്വാമി (38) എന്നയാളെ അറസ്റ്റ് ചെയ്തു. മദ്യം കടത്താനുപയോഗിച്ച KL 58 X 9295 നമ്പർ ഓട്ടോ റിക്ഷയും കസ്റ്റഡിയിൽ എടുത്തു.പരിശോധ നടത്തിയ

    എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ, കെ.കെ.ഷാജി (ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ),സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഒ.വിനോദ്,എം.പി. ഹാരിസ്,വി.എൻ സതീഷ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ.എസ്.സോഷ്ന എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad