Header Ads

  • Breaking News

    സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9വരെ നീട്ടും,മദ്യശാലകൾ ഉടൻ തുറക്കില്ല....


    തിരുവനന്തപുരം:

    സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50 % ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം.  മദ്യശാലകള്‍ ഉടന്‍ തുറക്കില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി  നല്‍കിയേക്കും.  ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം  മുഖ്യമന്ത്രി കൈക്കൊള്ളും. 

    ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. തീരുമാനം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. ഇളവുകള്‍ ഘട്ടം ഘട്ടമായി നല്‍കുന്നതാണ് പരിഗണനയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആര്‍. നേരത്തെ ട്രിപ്പിള്‍ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളിലും ടിപിആര്‍ കൂടുതലാണ്. ഏതൊക്കെ മേഖലകളില്‍ ഇളവ് നല്‍കണമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും. തീവ്രരോഗവ്യാപനം വന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്. 

    No comments

    Post Top Ad

    Post Bottom Ad