Header Ads

  • Breaking News

    തളിപ്പറമ്പ് നിയമസഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.പി.അബ്ദുള്‍ റഷീദ്



    തളിപ്പറമ്പ് നിയമസഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ.വി.പി.അബ്ദുള്‍ റഷീദ്(30) മത്സരിക്കുന്നു. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി. പബ്ലിസിറ്റി കമ്മിറ്റി അംഗവുമാണ്.നിയമത്തിൽ ബിരുദാനന്ദര ബിരുദ വിദ്യാർത്ഥി യാണ്

    പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് കാമ്പസിൽ എൽ.എൽ.എം.(ക്രിമിനോളജി) ഒന്നാം സെമസ്റ്റർ വിദ്യാർഥിയാണ്. ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.

    ജവഹർ ബാലജന വേദിയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്.ജവഹർ ബാലജനവേദി ബ്ലോക്ക്‌ കോർഡിനേറ്റർ… ജില്ലാ കോർഡിനേറ്റർ, ജില്ലാ ചെയർമാൻ… കെ എസ്‌ യു ചെറുപുഴ ബ്ലോക്ക്‌ പ്രസിഡന്റ്‌, കണ്ണൂർ എസ്‌ എൻ കോളേജ് കോളേജ് യൂണിറ്റ് യൂണിറ്റ് പ്രസിഡന്റ്‌, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു.

    2013 ഇൽ കൊല്ലപ്പെടും എന്ന പോലീസ് ഇന്റലിജിൻസ് റിപ്പോർട്ടിനെ തുടർന്ന് ഒരു വർഷത്തോളം രണ്ട് പോലീസ് ഗൺമാൻ മാരുടെ സുരക്ഷയിലായിരുന്നു പഠനവും ജീവിതവും.

    കോൺഗ്രസ്‌, യു ഡി എഫ് വേദികളിലെ തീപ്പൊരി പ്രാസംഗികനെന്ന നിലയിൽ 2000 ഇൽ അധികം വേദികളിൽ പ്രസംഗത്തിൽ തിളങ്ങിയിട്ടുണ്ട്…. പുതുച്ചേരി യിലും തമിഴ്നാടിലെ ഊട്ടി ജില്ലയിലും, കർണ്ണാടകയിലെ കുടകിലും ലക്ഷ്വദീപിലും തിരഞ്ഞെടുപ്പിൽ പ്രചാരണ ചുമതല വഹിച്ചിട്ടുണ്ട്..എൻ സി പി കയ്യടക്കിയ ലക്ഷദ്വീപ് ഇലെ ജില്ലാ പഞ്ചായത്ത്‌ ഭരണം തിരിച്ചു പിടിച്ച ആഗത്തി, കവരത്തി ദ്വീപുകളിലെ പ്രചാരണ പ്രവർത്തനങ്ങളിലെ നേതൃത്വപാടവവും സംഘടനവും ശ്രദ്ധിക്കപ്പെട്ടു .ലക്ഷദ്വീപിൽ ലോകസഭ തിരഞ്ഞെടുപ്പിലും പാർട്ടിയുടെ പൂർണ്ണമായ പ്രചാരണ ചുമതല വഹിച്ചിരുന്നു.വിദ്യാർത്ഥി യുവജന സമരങ്ങളുടെ ഭാഗമായി കണ്ണൂരിലും തിരുവനന്തപുരത്തുമായി നിരവധി തവണ പോലീസ് മർദ്ദനങ്ങളിൽ പരുക്ക് പറ്റി ചികിത്സകളിൽ കഴിയുകയും നിരവധി തവണ റിമാൻഡിൽ ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

    മയ്യിൽ പഞ്ചായത്തിലെ നണിയൂർ നമ്പ്രം സ്വദേശികളായ അബ്ദുൽ റഷീദിന്റെ കുടുംബം ഇപ്പോൾ ചെറുപുഴയിലാണ് താമസം… കക്കയംചാലിൽ കർഷക കുടുംബമായ കെ കെ ഹൗ സിൽ ഹംസ -മറിയം ദമ്പതി കളുടെ മകനാണ്… സഹോദരൻ മുഹമ്മദ്‌ റാഷിദ്‌ എറണാകുളം ഫാക്ടിലെ ജീവനാകാരനാണ്… കഴിഞ്ഞ 14 വർഷമായി കണ്ണൂർ നഗരത്തിലാണ് താമസം. കണ്ണൂർ നഗരസഭാ ചെയർപേഴ്സൺ ആയിരുന്ന ലീഗ് നേതാവ് റോഷ്നി ഖാലിദിന്റെ മകൾ ഡോക്ടർ ഷഹല ജബിൻ ആണ് ഭാര്യ. മകൻ: 10 ദിവസം പ്രായമായ മുഹമ്മദ് റഷ്ദാൻ.

    No comments

    Post Top Ad

    Post Bottom Ad