Header Ads

  • Breaking News

    വെടിമരുന്നും പടക്കനിർമ്മാണ സാമഗ്രികളും പിടികൂടി



    കണ്ണൂര്‍: 

    കേളകം സ്റ്റേഷൻ പരിധിയിൽ പന്യാമലയിൽ ബോംബ് സ്ക്വാഡ്ഉം കേളകം പോലീസ്സും സംയുക്തമായി നടത്തിയ ആയുധ സ്ഫോടക വസ്തു റെയ്ഡിൽ വെടിമരുന്നും പടക്കനിർമ്മാണ സാമഗ്രികളും പിടികൂടി. വിശ്വൻ ,60/21, തൈപറമ്പിൽ, ഹൗസ്, പന്ന്യമല എന്നയാളുടെ വീട്ടിലും പറമ്പിലുമായി സൂക്ഷിച്ച സൾഫർ 4 Kg, ക്ലോറൈഡ് 5 Kg, അലുമിനിയം പൗഡർ – 2 Kg, ഓല പടക്കം – 25 എണ്ണം, പടക്കവുണ്ടാക്കുന്നതിനുള്ള തിരികൾ എന്നിവയാണ് റെയ്ഡിൽ പോലീസ് കണ്ടെത്തിയത്. കേളകം പി എസ് ഇന്‍സ്പെക്ടര്‍ ശ്രീ വിപിന്‍ ദാസ്, എസ് ഐ കൃഷ്ണന്‍, എ എസ് ഐ രാജു ജോസഫ്, സി പി ഓ മാരായ ലിപിന്‍, വിജേഷ്, ജോളി ജോസഫ് ബോംബ് സ്ക്വാഡ് അംഗങ്ങള്‍ ആയ എസ് ഐ അജിത്ത്, സി പി ഓ രഞ്ജിത് തുടങ്ങിയവര്‍ റെയിഡില്‍ പങ്കെടുത്തു. കേളകം പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിവരുന്നു.

    No comments

    Post Top Ad

    Post Bottom Ad