Header Ads

  • Breaking News

    കൊവിഡ് പോസ്റ്റല്‍ വോട്ട്: മെഡിക്കല്‍ ഓഫീസര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം


    പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാനാഗ്രഹിക്കുന്ന കൊവിഡ് പോസിറ്റീവ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും അതിനായി മാര്‍ച്ച് 17നകം 12ഡി ഫോറത്തില്‍ വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 12ഡി ഫോറം ബിഎല്‍ഒമാര്‍ ഇന്ന് (മാര്‍ച്ച് 12) മുതല്‍ ഇവര്‍ക്ക് വിതരണം ചെയ്തു തുടങ്ങും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഫോറം നല്‍കുക.

    ഈ അപേക്ഷയോടൊപ്പം താന്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നോ കൊവിഡ് പോസിറ്റീവായി ഹോം ഐസൊലേഷനിലോ ആശുപത്രി ചികില്‍സയിലോ ആണെന്നോ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും വരണാധികാരിക്ക് സമര്‍പ്പിക്കണം. ഈ സര്‍ട്ടഫിക്കറ്റ് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരോ ചികില്‍സയില്‍ കഴിയുന്ന ആശുപത്രി സുപ്രണ്ടുമാരോ ആണ് നല്‍കുക. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അപേക്ഷ പരിശോധിച്ച ശേഷം വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തി ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും.

    ഇങ്ങനെ 12ഡി ഫോറത്തില്‍ അപേക്ഷ നല്‍കിയവരുടെ വോട്ടര്‍പട്ടികയിലെ പേരിനു നേരെ പിബി (പോസ്റ്റല്‍ ബാലറ്റ്) എന്ന് രേഖപ്പെടുത്തും. അതിനാല്‍ തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ട് ചെയ്യാനാവില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad