Header Ads

  • Breaking News

    എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ ഇന്ന് മുതല്‍



    എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ ഇന്ന് മുതല്‍ തുടങ്ങും. 17 മുതലാണ് പൊതുപരീക്ഷ. മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ.5ന് അവസാനിക്കുന്ന മോഡല്‍ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തേണ്ടതില്ല. കോവിഡ് ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തരുതെന്ന് നിര്‍ദേശിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad