Header Ads

  • Breaking News

    വനിതാ ദിനത്തില്‍ വയോധികയെ മര്‍ദ്ദിച്ച് അവശയാക്കി സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ വിദഗ്ധമായി പിടികൂടി തളിപ്പറമ്പ പോലീസ്



    തളിപ്പറമ്പ്: 

    വനിതാ ദിനത്തില്‍ ബിസ്‌ക്കറ്റുമായി എത്തി വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ ശാരീരികമായി അക്രമിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രതിയെ തളിപ്പറമ്പ് പൊലീസ് അതിവിദഗ്ധമായി പിടികൂടി. സംഭവത്തില്‍ തേര്‍ത്തല്ലി സ്വദേശി സി ബി വര്‍ഗീസ്(58) നെയാണ് ഇന്നലെ രാത്രി എടക്കോത്തെ ഒളിവു കേന്ദ്രത്തില്‍ വെച്ച് തളിപ്പറമ്പ് എസ് എച്ച് ഒ വി.ജയകുമാര്‍ അറസ്റ്റ് ചെയ്തത്.അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഒരു കവര്‍ ബിസ്‌ക്കറ്റുമായി ചാണോക്കുണ്ട് പുറത്തോട്ടില്‍ ഒറ്റക്ക് താമസിക്കുന്ന 71 കാരിയുടെ വീട്ടിലെത്തിയ സിബി വര്‍ഗീസ് മുറിക്കകത്ത് കടന്ന് വയോധികയെ മര്‍ദ്ദിച്ച് അവശയാക്കുകയും മാനഭംഗപ്പെടുത്തി കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണ വള ഭീഷണിപ്പെടുത്തി ഊരി വാങ്ങുകയുമായിരുന്നു.

    അന്വേഷണത്തിനെത്തിയ എസ് എച്ച് ഒ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ ഉപേക്ഷിച്ച ബിസ്‌ക്കറ്റ് കവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് വാങ്ങിയ ബേക്കറിയുടെ ഉടമയെ കണ്ടെത്തുകയും അവിടെ നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയുമായിരുന്നു

    No comments

    Post Top Ad

    Post Bottom Ad